ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് യുഎഇയില്‍ നിന്ന്; സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രവാസികളുടെ പുനരധിവാസം

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 09.05.2020) കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് യുഎഇയില്‍ നിന്ന്. സഊദിയാണ് രണ്ടാം സ്ഥാനത്ത്. ഖത്തര്‍ മൂന്നാം സ്ഥാനത്തും. അതേ സമയം ഇവരുടെ പുനരധിവാസമായിരിക്കും കേരള സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ മലയാളികള്‍ മടങ്ങി വരുന്നത് യുഎഇയില്‍ നിന്ന്; സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രവാസികളുടെ പുനരധിവാസം

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. നിലവില്‍ സംസ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് 4,42,238 പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,96,039 പേര്‍ യുഎഇയില്‍ നിന്ന് മാത്രമാണ്. ഇതില്‍ 61,009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്.

Keywords:  UAE: 1,96,039 Malayalees register to be repatriated from UAE, News, Gulf, Malayalees, Saudi Arabia, UAE, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia