യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
May 2, 2021, 15:24 IST
ADVERTISEMENT
ദുബൈ: (www.kvartha.com 02.05.2021) യു എ ഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രി ഖോര്‍ഫക്കാന്‍ റോഡിലാണ് അപകടം. അടുത്ത സുഹൃത്തുക്കളും അയല്‍വാസികളും ആയിരുന്ന ഇവര്‍ കമ്പനി ആവശ്യത്തിനു അജ്മാനില്‍ നിന്നും റാസല്‍ ഖൈമ ഭാഗത്തേക്കു വാഹനം ഓടിച്ചു പോകുമ്പോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
മുവൈല നാഷനല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയാണ്. നാട്ടിലുള്ള പിതാവ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തേണ്ടതാണ്. എന്നാല്‍, യാത്ര വിലക്ക് വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അകൗണ്ടന്റാണ്. ദെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ശരത്തിന്റെ സഹോദരന്‍ സജിത്ത് അജ്മാനില്‍ ഉണ്ട്. മനീഷിന്റെ സഹോദരന്‍ മഹേഷ് നാട്ടിലാണ്. മനീഷിന് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉണ്ട്. ഭാര്യ നിമിത. ശരത്തിന്റെ ഭാര്യ ഗോപിക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.