ഒമാനിൽ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ അവധി ദിവസം ചെലവഴിക്കാനെത്തിയ രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസ്ഖത്:(www.kvartha.com 28.08.2021) കടലിൽ കുളിക്കാനിറങ്ങിയ മംഗളൂറിലെ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. റിസ്‌വാൻ അലേകല (24), സമീർ കോടെപുര എന്നിവരാണ് മരിച്ചത്. ഒമാനിലെ അൽ ഖലൂഫ് ബീചിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്.

ഒമാനിൽ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ അവധി ദിവസം ചെലവഴിക്കാനെത്തിയ രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഒമാനിൽ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ അവധി ദിനമായിരുന്നു ഇത്. യുവാക്കൾ ജോലി ചെയ്തിരുന്ന കമ്പനിയിലെ 18 ഓളം ജീവനക്കാർ ഒരുമിച്ച് ഒരു വാഹനത്തിൽ ബീച് സന്ദർശിച്ചിരുന്നു. ഇവരിൽ കുളിക്കുന്നതിനായി കടലിൽ ഇറങ്ങിയവരിൽ നാല് പേർ തിരമാലകളിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. എന്നാൽ റിസ്‌വാനിന്റെയും സമീറിന്റെയും ജീവൻ രക്ഷിക്കാനായില്ല.

ഇരുവർക്കും നന്നായി നീന്തൽ അറിയാമായിരുന്നെങ്കിലും അപ്രതീക്ഷിതമായി കടലിൽ ആഴത്തിലേക്ക് എത്തപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സമീറിന്റെ ഇളയ സഹോദരന്റെ വിവാഹം രണ്ട് ദിവസം മുമ്പാണ് നടന്നത്. ആഘോഷത്തിലിരിക്കെ അപ്രതീക്ഷിതമായി എത്തിയ മരണ വാർത്ത കുടുംബത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി.


Keywords:  Muscat, Gulf, News, Youth, Oman, Lockdown, Dies, Death, Obituary, Two young people drowned in Oman.




Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia