ശക്തമായ കാറ്റില്‍ ദോഹ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന 2 ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

 


ദോഹ: (www.kvartha.com 01.05.2020) ശക്തമായ കാറ്റില്‍ ദോഹ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന 2 ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. ഖത്തറിലെ ദോഹ വിമാനത്താവളത്തില്‍ 61 നോട്ട് (മണിക്കൂറില്‍ 110 കിലോമീറ്റര്‍) വരെ ശക്തമായ കൊടുങ്കാറ്റുണ്ടായി.

ശക്തമായ കാറ്റില്‍ ദോഹ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന 2 ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

ഇതേതുടര്‍ന്ന് വിമാന താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഖത്തര്‍ എയര്‍വേയ്സ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ (എ 7-ബിസിടി) ഉരുളാന്‍ തുടങ്ങുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന എയര്‍ബസ് എ 350-900 (എ 7-എഎല്‍ജെ) തട്ടുകയും ചെയ്തു. തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വിമാനത്താവളത്തിലെ സുരക്ഷാ ക്യാമറയാണ് സംഭവം ഒപ്പിയെടുത്തത്.

Keywords:  Two parked Qatar Airways aircraft damaged at Doha Airport during violent storm, Doha, Airport, Flight, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia