കൊവിഡ്-19; യുകെയിലും യുഎഇയിലുമായി രണ്ട് മലയാളികള്‍ മരിച്ചു; കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 71 ആയി

 



അബുദബി: (www.kvartha.com 01.05.2020) കൊവിഡ്-19 ബാധിച്ച് വിദേശരാജ്യത്ത് ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി. പത്തനംതിട്ട സ്വദേശി പ്രകാശ് (52), കോട്ടയം കുറവിലങ്ങാട് സ്വദേശി ഫിലോമിന (62) എന്നിവരാണ് മരിച്ചത്.

അബുദബി എന്‍പിസിസി കമ്പനിയില്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ ഫോര്‍മാനാണ് മരിച്ച പ്രകാശ്. ഇലവന്തൂര്‍ പരിയാരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ പതിനാലു വര്‍ഷമായി അബുദബിയിലാണ് ജോലി ചെയ്യുന്നത്. കൊവിഡ് വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

കൊവിഡ്-19; യുകെയിലും യുഎഇയിലുമായി രണ്ട് മലയാളികള്‍ മരിച്ചു; കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 71 ആയി

മരിച്ച ഫിലോമിന യുകെയില്‍ ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. കൊവിഡ്-19 വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നതിനിടെയാണ് അസുഖബാധിതയായത്. കഴിഞ്ഞ ഒരുമാസമായി ചികിത്സയില്‍ തുടരുകയായിരുന്നു. രോഗബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

ഇവരുടെ ഭര്‍ത്താവ് ജോസഫ് വര്‍ക്കിക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ഭേദമായിരുന്നു. കുടുംബസമേതം 15 വര്‍ഷമായി ലണ്ടനിലാണ് താമസം. മക്കള്‍: ജിം ജോസഫ്(യുഎസ്എ), ജെസ്സി ജോസഫ് (കാനഡ), ജെറിന്‍ ജോസഫ്(യുകെ).

ഇതോടെ കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 71ആയി ഉയര്‍ന്നു.

Keywords:  News, Gulf, Foreign, Death, COVID19, Virus, Nurse, Treatment, Malayalees, Two more Keralites affected with covid died in foreign countries
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia