ഗള്‍ഫില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 2 മലയാളികള്‍ കൂടി മരിച്ചു

 


ADVERTISEMENT

ദുബൈ: (www.kvartha.com 28.05.2020) ഗള്‍ഫില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(71), തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) എന്നിവരാണ് മരിച്ചത്.

നാസിമുദ്ദീന്‍ ദുബൈ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കഴിഞ്ഞ 45 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന നാസിമുദ്ദീന്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ദുബൈയിലെ മബാനി കമ്പനിയില്‍ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

ആദ്യകാല വോളിബോള്‍ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഭാര്യ: റസിയ നാസിമുദ്ദീന്‍, മക്കള്‍: നിമി നാസിം, നിജി നാസിം (ദുബൈ), നിസി നാസിം. മരുമക്കള്‍: മുഹമ്മദ് സഹീര്‍ (ദുബൈ), ഡോ. ഷംലാല്‍ (അബൂദബി), നിഹാസ് ഇല്യാസ് (യുഎസ്എ). ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഗള്‍ഫില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 2 മലയാളികള്‍ കൂടി മരിച്ചു

തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം കുവൈത്തിലാണ് മരിച്ചത്. കുവൈത്തില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. മകള്‍: ദിവ്യ മേരി ഏബ്രഹാം.

Keywords:  Two Keralites die in Kuwait, UAE, Dubai, News, Malayalees, hospital, Treatment, Dead, Dead Body, Health & Fitness, Health, Kuwait, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia