ദുബൈ: (www.kvartha.com 08.09.2015) ദുബൈയില്‍ ഫ്ലാറ്റിന് തീ പിടിച്ച് രണ്ട് മരണം. ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഇംഗ്‌ളണ്ട് ക്‌ളസ്റ്ററിലുള്ള ഫ്‌ളാറ്റിനാണ് തീ പിടിച്ചത്. അപകടത്തിനിടെ രക്ഷപ്പെടാനായി താഴേയ്ക്ക് ചാടിയ രണ്ട് പേരാണ് മരിച്ചത്. 22 ലേറെപ്പേര്‍ താമസിയ്ക്കുന്ന ഫ്ലാറ്റിന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിച്ചത്.
വണ്‍ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുണ്ടായിരുന്നത്. വാടക ഷെയര്‍ ചെയ്ത് താമസിയ്ക്കുന്നവരായിരുന്നു ഫ് ളാറ്റില്‍ താമസിച്ചിരുന്നത്. പത്ത് പേര്‍ ലിവിംഗ് റൂമിലും 12 പേര്‍ ബെഡ് റൂമിലുമായിരുന്നു. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും പിന്നീട് ലിവിംഗ് റൂമിലെ സ്‌പോഞ്ച് നിര്‍മ്മിത കിടക്കകളിലും മറ്റും തീ പടരുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ പിടിച്ചതോടെ രക്ഷപ്പെടാന്‍ മൂന്ന് പേര്‍ താഴേയ്ക്ക് എടുത്തുചാടുകയായിരുന്നു. ഇവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ് ളാറ്റില്‍ കുടുങ്ങിയ മറ്റ് ഏഴുപേരെ ഫയര്‍ഫോഴ്‌സ് ടീമംഗങ്ങള്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി 9.42 മണിയോടെയാണ് ദുബൈ സിവില്‍ ഡിഫന്‍സിന് തീപിടുത്തമുണ്ടായ വിവരം ലഭിയ്ക്കുന്നത്. 10.6 മണിയോടെ സംഘം സ്ഥലത്തെത്തി.
തീപിടിത്തത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ കനത്ത പുക ഉയരുകയും കിടക്കകള്‍ക്ക് തീപിടിക്കുകയും ചെയ്തതായി ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 20 മിനിറ്റോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Also Read:
ട്രെയിനിടിച്ച് യുവാവിന് ഗുരുതരം
Keywords: Two jump to death as fire breaks out in overcrowded Dubai flat, Hospital, Treatment, Report, Gulf.
വണ്‍ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുണ്ടായിരുന്നത്. വാടക ഷെയര്‍ ചെയ്ത് താമസിയ്ക്കുന്നവരായിരുന്നു ഫ് ളാറ്റില്‍ താമസിച്ചിരുന്നത്. പത്ത് പേര്‍ ലിവിംഗ് റൂമിലും 12 പേര്‍ ബെഡ് റൂമിലുമായിരുന്നു. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും പിന്നീട് ലിവിംഗ് റൂമിലെ സ്‌പോഞ്ച് നിര്‍മ്മിത കിടക്കകളിലും മറ്റും തീ പടരുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
തീപിടിത്തത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ കനത്ത പുക ഉയരുകയും കിടക്കകള്‍ക്ക് തീപിടിക്കുകയും ചെയ്തതായി ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 20 മിനിറ്റോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Also Read:
ട്രെയിനിടിച്ച് യുവാവിന് ഗുരുതരം
Keywords: Two jump to death as fire breaks out in overcrowded Dubai flat, Hospital, Treatment, Report, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.