Two Indians | സഊദിയിലെ ബസപകടത്തില്‍ പരുക്കേറ്റവരില്‍ 2 ഇന്‍ഡ്യക്കാരും; ഒരാളുടെ നില ഗുരുതരം; മരണസംഖ്യ 21
Mar 28, 2023, 11:07 IST
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ ഹജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് ഇന്‍ഡ്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നീ ഇന്‍ഡ്യന്‍ പൗരന്മാരാണ് പരുക്കേറ്റവരുടെ കൂട്ടത്തിലുള്ളത്.
രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. 26 പേര്‍ക്ക് പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ബസ് അബഹക്ക് സമീപം ചുരത്തില്‍ അപകടത്തില്‍പെട്ടത്. ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് ജിദ്ദ റൂടില്‍ അബഹക്കും മഹായിലിനും ഇടയല്‍ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലെ പാലത്തില്‍ ഇടിച്ചുമറിഞ്ഞ് തീപ്പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബസിന്റെ ബ്രേക് നഷ്ടപ്പെട്ടതോടെ പാലത്തിന്റെ കൈവരി തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപ്പിടിച്ച് കത്തിയമരുകയായിരുന്നു. പിന്നാലെ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സിവില്‍ ഡിഫന്‍സ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലതെത്തി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നു.
അബഹയില്‍ ഏഷ്യക്കാര്‍ നടത്തുന്ന 'ബറക' എന്ന ഉംറ ഏജന്‍സിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു. രണ്ട് ഇന്‍ഡ്യക്കാരും അഞ്ച് യമനികളും രണ്ട് സുഡാന്‍ പൗരന്മാരും ഓരോ ഈജിപ്ഷ്യന്‍, പാകിസ്താന്‍ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്. പരുക്കേറ്റവര്‍ മഹായില്‍ ജെനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
فيديو | لقطات من موقع حادثة عقبة شعار في عسير#الإخبارية #نشرة_التاسعة pic.twitter.com/j5pCg5vwno
— قناة الإخبارية (@alekhbariyatv) March 27, 2023
Keywords: News, World, International, Top-Headlines, Trending, Accident, Accidental Death, Injured, India, Gulf, Riyadh, Saudi Arabia, Two Indian citizen among injured as bus carrying umrah pilgrims met with an accident in Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.