King Faisal Prize | 2023ലെ കിങ് ഫൈസല്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു; വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്ക് പുരസ്‌കാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ജിദ്ദ: (www.kvartha.com) ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മക്ക ഗവര്‍ണറും കിങ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് കമിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെ സാന്നിധ്യത്തിലാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 

അഞ്ച് വിഭാഗങ്ങളിലായി ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യം, ശാസ്ത്രം എന്നിങ്ങനെയാണ് പുരസ്‌കാരം. സെലക്ഷന്‍ കമിറ്റി നിരവധി സെഷനുകള്‍ ചേര്‍ന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് ജെനറല്‍ സെക്രടറി ഡോ. അബ്ദുല്‍ അസീസ് അല്‍സബീല്‍ പറഞ്ഞു. രണ്ട് വനിതാ ശാസ്ത്രജ്ഞരും പുരസ്‌ക്കാരം നേടി.
Aster mims 04/11/2022

പുരസ്‌കാര ജേതാക്കളെ കിങ് ഫൈസല്‍ അവാര്‍ഡ് ജെനറല്‍ സെക്രടേറിയറ്റ് അഭിനന്ദിച്ചു. സെലക്ഷന്‍ കമിറ്റി അംഗങ്ങള്‍, നോമിനേഷന്‍ സംഘടനകള്‍, സര്‍വകലാശാലകള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിങ്ങനെ സഹകരിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. 

കൊറിയയിലെ ഫോറിന്‍ സ്റ്റഡീസിനായുള്ള മിയോങ്ജി, ഹാന്‍കുക്ക് സര്‍വകലാശാലകളിലെ ഇസ്ലാമിക് സ്റ്റഡീസ് മുന്‍ പ്രഫസറും കൊറിയന്‍ ഇസ്ലാമിക് ഹിബ ഫണ്ട് ചെയര്‍മാനുമായ ഡോ. ചോയ് യങ് കില്‍ ഹാമിദ്, ഇസ്ലാമിക് സോളിഡാരിറ്റി ഫന്‍ഡ് സ്ഥിര കൗണ്‍സില്‍ ചെയര്‍മാനും ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് നൈജര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ അബ്ദുല്ല അല്‍സാബി എന്നിവരാണ് ഇസ്‌ലാമിക സേവനത്തിനുള്ള അവാര്‍ഡ് പങ്കിട്ടത്.

ഇസ്‌ലാമിക പഠനത്തിനുള്ള കിങ് ഫൈസല്‍ അവാര്‍ഡ് ബ്രിടീഷുകാരനായ സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. റോബര്‍ട് ഹിലെന്‍ബ്രാന്‍ഡിന് നല്‍കാനാണ് തീരുമാനം. 'ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍' എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള കിങ് ഫൈസല്‍ അവാര്‍ഡ് 'ക്ലാസിക്കല്‍ അറബിക് ആഖ്യാനവും ആധുനിക സിദ്ധാന്തങ്ങളും' എന്ന വിഷയത്തില്‍ മൊറോകന്‍ പൗരനായ ഡോ. അബ്ദുല്‍ ഫത്താഹ് കിലിറ്റോക്കാണ്. റബാത്തിലെ മുഹമ്മദ് വി സര്‍വകലാശാലയിലെ പ്രഫസറാണ് ഇദ്ദേഹം.  

King Faisal Prize | 2023ലെ കിങ് ഫൈസല്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു; വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്ക് പുരസ്‌കാരം


വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് രണ്ട് പേര്‍ക്കാണ്. 'പകര്‍ചവ്യാധികളും വാക്സിന്‍ വികസിപ്പിക്കലും' എന്ന വിഷയത്തില്‍ അമേരികയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രഫസറും അമേരികന്‍ പൗരനുമായ ഡോ. ഡാന്‍ ഹൂണ്‍ ബോറോക്കകും ബ്രിടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസറും ബ്രിടീഷ് പൗരയുമായ ഡോ. സാറാ കാതറിന്‍ ഗില്‍ബര്‍ടിനുമാണ്. പകര്‍ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ വാക്‌സിനുകളുടെ പഠനത്തിനും വികസിപ്പിക്കലിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയതിനാണ് അവാര്‍ഡ്.  

ശാസ്ത്ര ശാഖയില്‍ രസതന്ത്ര വിഷയത്തില്‍ അമേരികയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയിലെ പ്രഫസറും അമേരികന്‍ പൗരയുമായ ഡോ. ജാകി യി-റോ യിങ്, അമേരികയിലെ നോര്‍ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡോ. ചാഡ് അലക്സാന്‍ഡര്‍ മെര്‍കിന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 

Keywords:  News,World,international,Award,Prize,Jeddah,Gulf,Top-Headlines,Latest-News, Two Female Scientists Win this year’s King Faisal Prize
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia