ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 2 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവം ദുബൈയില്‍; അപകടത്തിന് കാരണമായത് മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തത്

 


ADVERTISEMENT

ദുബൈ: (www.kvartha.com 09.07.2020) ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് രണ്ടു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30മണിയോടെയായിരുന്നു അപകടം. മാലിന്യം കൊണ്ടുപോകുകയായിരുന്ന ട്രക്കിലുണ്ടായിരുന്ന ഏഷ്യക്കാരായ രണ്ടുപേരാണ് മരിച്ചത്.

പരിക്കേറ്റവര്‍ ബസിലുണ്ടായിരുന്നവരാണ്. ബസിനു പിന്നില്‍ മുന്നറിയിപ്പു ബോര്‍ഡ് വയ്ക്കാതിരുന്നതാണ് അപകടകാരണമായതെന്നു ട്രാഫിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹയ്യര്‍ അല്‍മസ്‌റൂഇ പറഞ്ഞു. പരിക്കേറ്റവരെ സംഭവസ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനും ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 2 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവം ദുബൈയില്‍; അപകടത്തിന് കാരണമായത് മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തത്

കഴിഞ്ഞ ഞായറാഴ്ച ഷാര്‍ജ റോഡിലും സമാനമായ രീതിയില്‍ അപകടമുണ്ടായി. പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ബൈക്കിടിച്ച് ഡെലിവറി ബോയ് തല്‍ക്ഷണം മരിക്കുകയായിരുന്നു.

Keywords:  Two dead, five injured in Dubai traffic accident, Dubai, News, Accidental Death, injury, bus, Hospital, Treatment, Warning, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia