അബുദബിയില്‍ വാഹനത്തിന് തീപിടിച്ച് 2 പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു; അപകടം നടന്നത് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോള്‍

 


ADVERTISEMENT

അബുദബി: (www.kvartha.com 13.11.2019) അബുദബിയില്‍ വാഹനത്തിന് തീ പിടിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. മറിനാ ഏരിയയിലായിരുന്നു സംഭവം. ഒന്നര വയസ്സും മൂന്ന് വയസുമുള്ള എമിറാത്തി കുഞ്ഞുങ്ങളാണ് ദാരുണമായി മരിച്ചത്. മാതാപിതാക്കള്‍ കുട്ടികളെ ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോഴായിരുന്നു അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. ബെന്‍സിന്റെ ജി ക്ലാസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പൊലീസും സിവില്‍ ഡിഫന്‍സും അപകട സ്ഥലത്ത് പാഞ്ഞെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണം അബുദബി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദാരുണമായ സംഭവത്തില്‍ അബുദബി പൊലീസ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പൊലീസ് പറഞ്ഞു.

 അബുദബിയില്‍ വാഹനത്തിന് തീപിടിച്ച് 2 പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു; അപകടം നടന്നത് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോള്‍

കുട്ടികളെ വാഹനത്തില്‍ ഇരുത്തി പോകുന്ന രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ റാഷിദി പറഞ്ഞു. കുട്ടികളെ തനിച്ചിരുത്തി പോകുമ്പോള്‍ ഇത്തരത്തിലുള്ള വലിയ അപകടങ്ങള്‍ സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ അബുദബിയിലെ ജനങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി. ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട് ഒരാള്‍ സമൂഹമാധ്യമത്തില്‍ സംഭവത്തെ കുറിച്ച് വ്യക്തമാക്കി. കുട്ടികളുടെ രക്ഷിതാക്കളെ ആരും കുറ്റപ്പെടുത്തരുത്. അപകടം നടക്കുമ്പോള്‍ ഇവരുടെ മാതാവ് വാഹനത്തിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. 

വാഹനം പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. കാറിന്റെ വാതില്‍ തുറന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടികള്‍ വാഹനത്തിനകത്ത് വെന്തുരുകുന്നത് കണ്‍മുന്നില്‍ കാണാനിടയായ മാതാവിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്നും മാറ്റുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Two children burnt to death after car catches fire in Abu Dhabi, Abu Dhabi, News, Obituary, Accidental Death, Children, Police, Warning, Twitter, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia