SWISS-TOWER 24/07/2023

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ കായിക താരങ്ങളായിരുന്ന ഇരട്ട സഹോദരങ്ങള്‍ മരിച്ചു

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 14.04.2020) ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ കായിക താരങ്ങളായിരുന്ന ഇരട്ട സഹോദരങ്ങള്‍ മരിച്ചു. ഹാന്‍ഡ് ബോള്‍ താരങ്ങളായിരുന്ന മജീദ്, സുല്‍ത്താന്‍ അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഷബാബ് അല്‍ അഹ് ലി ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ടീമിലെ അംഗങ്ങളായിരുന്നു ഇരുവരും. സൈ്വഹാന്‍ - അല്‍ ഐന്‍ റോഡില്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍, ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചതെന്നും ഗുരുതരമായി പരിക്കേറ്റ സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ അപകടത്തിന്റെ ആഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ കായിക താരങ്ങളായിരുന്ന ഇരട്ട സഹോദരങ്ങള്‍ മരിച്ചു

18 വയസുള്ള സ്വദേശി യുവാക്കളാണ് മരിച്ചത്. കായിക താരങ്ങളായിരുന്ന ഇരുവരും മിലിട്ടറി കോളജില്‍ അപേക്ഷ നല്‍കാനായി പോകുന്നതിനിടയിലായിരുന്നു അപകടമെന്ന് പിതാവ് മേജര്‍ അബ്ദുള്ള കരം അല്‍ മസിം പറഞ്ഞു. വൈകുന്നേരം 3.30മണിയോടെ മക്കളുടെ മരണ വിവരം അറിയിച്ചുകൊണ്ടുള്ള ടെലിഫോണ്‍ കോളാണ് തന്നെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധ കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ച് പേര്‍ മാത്രമാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്.

Keywords:  Twin brother handball players from Sharjah die in road accident, Sharjah, News, Killed, Accidental Death, Accident, injury, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia