Travel | 50 ദിർഹമിന് യുഎഇയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാം; പുതിയ ബസ് സർവീസിന്റെ സമയം, സ്റ്റോപ്പ്, എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം
Oct 14, 2023, 16:31 IST
ദുബൈ: (KVARTHA) റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) യുഎഇയിലെ റാസൽഖൈമയ്ക്കും ഒമാനിലെ മുസന്ദത്തിനും ഇടയിൽ പുതിയ ബസ് സർവീസ് അടുത്തിടെയാണ് ആരംഭിച്ചത്. യുഎഇക്കും ഒമാനും ഇടയിലുള്ള ആദ്യ സർവീസ് ഒക്ടോബർ ആറിനായിരുന്നു. യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറാണ്, വൺവേ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 50 ദിർഹം ആണ്.
ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമുള്ള സഞ്ചാരം സുഗമമാക്കുന്നതിനുമായി യുഎഇ നേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ സേവനമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മാഈൽ ഹസൻ അൽ ബലൂഷി പറയുന്നു.
റാസൽ ഖൈമ മുതൽ മുസന്ദം വരെയുള്ള ബസ് സ്റ്റോപ്പുകൾ
റാസൽഖൈമ ബസ് സ്റ്റോപ്പുകൾ:
* റാസൽ ഖൈമ ബസ് സ്റ്റേഷൻ (അൽ ദൈത് സൗത്ത്)
* അൽ റാംസ് ഏരിയ
* ഷാം ഏരിയ
മുസന്ദം ബസ് സ്റ്റോപ്പുകൾ:
* തിബാറ്റ് ഏരിയ
* ബുഖ വിലായത്ത്
* ഹാർഫ് ഏരിയ
* ഖദ ഏരിയ
* ഖസബ് വിലായത്ത്
സമയം
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിൽ ബസ് സർവീസ് നടത്തും.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
* RAKBus ആപിൽ
* ഔദ്യോഗിക വെബ്സൈറ്റ് www(dot)rakbus(dot)ae വഴി
* ബസിൽ നിന്ന്
* റാസൽഖൈമ ബസ് സ്റ്റേഷനിൽ
Keywords: News, World, Dubai, RTA, Jumeirah, UAE News, Travel from UAE to Oman by bus at just Dh 50 — check details. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.