Driving Licenses |കുവൈതില്‍ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി; നടപടി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍; നിബന്ധനകള്‍ കര്‍ശനമാക്കുമെന്നും ഇളവുകള്‍ ലഭിക്കില്ലെന്നും ട്രാഫിക് ഡിപാര്‍ട്‌മെന്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുവൈത് സിറ്റി: (www.kvartha.com) മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കുവൈതില്‍ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി. കുവൈതില്‍ ലൈസന്‍സ് എടുക്കുന്നതിന് ജെനറല്‍ ട്രാഫിക് ഡിപാര്‍ട്‌മെന്റ് നിജപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ വരികയോ ചെയ്തത് കൊണ്ടാണ് ഇത്രയും പേരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അദ്ദേഹം ജെനറല്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ പറഞ്ഞു. ലൈസന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന തസ്തികയില്‍ നിന്ന് ജോലി മാറിയതും നടപടിക്ക് കാരണമായെന്ന് അല്‍ ഖദ്ദ കൂട്ടിച്ചേര്‍ത്തു. 
Aster mims 04/11/2022

വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ അവരുടെ പഠന കാലയളവ് അവസാനിക്കുന്നതോടെ റദ്ദാവും. വീട്ടമ്മമാര്‍ക്കും സമാനമായ നിയന്ത്രണം ബാധകമായിരിക്കുമെങ്കിലും അവര്‍ക്ക് ഭര്‍ത്താവിന്റെ തൊഴില്‍ അനുസരിച്ചുള്ള ഇളവ് ലഭിക്കും.

പ്രവാസികള്‍ക്ക് കുവൈതില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് ജോലി ചെയ്യുന്ന തസ്തികയും ശമ്പളവും ഉള്‍പെടെയുള്ള നിരവധി നിബന്ധനകളുണ്ട്. ലൈസന്‍സ് നേടിയ ശേഷം പിന്നീട് തൊഴില്‍ മാറുന്ന പ്രവാസികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജെനറല്‍ ട്രാഫിക് ഡിപാര്‍ട്‌മെന്റിനെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനെയും ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രവാസികള്‍ക്ക് തങ്ങളുടെ കാര്‍ രെജിസ്‌ട്രേഷന്‍ രേഖകള്‍ പുതുക്കുന്നതിനും നിയന്ത്രണം ഏര്‍പെടുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

Driving Licenses |കുവൈതില്‍ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി; നടപടി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍; നിബന്ധനകള്‍ കര്‍ശനമാക്കുമെന്നും ഇളവുകള്‍ ലഭിക്കില്ലെന്നും ട്രാഫിക് ഡിപാര്‍ട്‌മെന്റ്


2021 ഡിസംബര്‍ 15 മുതലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്. ജെനറല്‍ ട്രാഫിക് ഡിപാര്‍ട്‌മെന്റിന്റെ വെബ്‌സൈറ്റ് വഴിയും സഹല്‍ ആപ്ലികേഷന്‍ വഴിയുമാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. 

ഇതുവരെ 23 ലക്ഷത്തിലധികം ഡ്രൈവിങ് ലൈസന്‍സുകള്‍ ജെനറല്‍ ട്രാഫിക് ഡിപാര്‍ട്‌മെന്റിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുകള്‍ ലഭിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Keywords:  News,World,international,Gulf,Kuwait,Driving Licence,Driving,Top-Headlines,Traffic,Transport,Traffic Law, Traffic department ‘withdraws’ 3,000 expat driving licenses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia