Sharjah Police | 'ദയയും കരുണയും ഉള്ള നാട്'; കയ്യിലെ പണമെല്ലാം തീര്‍ന്നു; യുഎഇയില്‍ കറങ്ങാനെത്തിയ വിനോദ സഞ്ചാരി കുടുങ്ങി; നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് പൊലീസ്; വീഡിയോ
May 8, 2023, 13:40 IST
ശാര്‍ജ: (www.kvartha.com) സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ വിനോദസഞ്ചാരി ശാര്‍ജ പൊലീസിന്റെ സഹായത്തോടു കൂടി നാട്ടിലേക്ക് മടങ്ങി. എമിറേറ്റ്‌സ് എയര്‍പോര്‍ട് റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ, ശാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടിലേക്കുള്ള പാലത്തിനടിയില്‍ പരിതാപകരമായ അവസ്ഥയില്‍ ഇരിക്കുന്ന വിനോദസഞ്ചാരിയെ ഉദ്യോഗസ്ഥര്‍ കാണുകയായിരുന്നു. ഇയാള്‍ അവശ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ ഇയാളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
'യുഎഇയില്‍ കറങ്ങുന്നതിനായി റഷ്യന്‍ പൗരനായ ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് എത്തിയത്. കയ്യിലെ പണമെല്ലാം തീര്‍ന്നതിനെ തുടര്‍ന്നാണ് യുഎഇയില്‍ കുടുങ്ങിയത്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാന്‍ അറിയാത്തതിനാല്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പൊലീസ് ഉടന്‍ തന്നെ ഇയാളെ ഹോടെലിലേക്ക് മാറ്റുകയും യാത്രാ ടികറ്റ് കൈമാറുകയും ചെയ്തു. പിന്നിട്
ഇദ്ദേഹത്തെ ശാര്‍ജ വിമാനത്താവളത്തില്‍ എത്തിച്ചു', ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തനിക്ക് ഇത് സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വിനോദസഞ്ചാരിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ സഹായത്തിന് നന്ദി പറഞ്ഞ അദ്ദേഹം യുഎഇയുടെ മാനുഷിക ധാര്‍മികതയില്‍ വളരെയധികം മതിപ്പ് പ്രകടിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 'ഈ രാജ്യം എനിക്ക് നല്‍കിയ സഹായത്തിന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഇവിടത്തെ ആളുകള്‍ ദയയും കരുണയും ഉള്ളവരാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ താമസിക്കുന്നുവെങ്കിലും യുഎഇയില്‍ വംശീയതയില്ല. ഞാന്‍ യുഎഇയെ സ്‌നേഹിക്കുന്നു; അതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നിരവധി സംസ്‌കാരങ്ങള്‍ എങ്ങനെ സഹകരിച്ച് നിലനില്‍ക്കുന്നുവെന്ന് നേരിട്ട് കണ്ടത് വിലമധിക്കുന്ന അനുഭവമാണ്', റഷ്യന്‍ പൗരന്‍ അഭിപ്രായപ്പെട്ടു.

Keywords: UAE, UAE News, Gulf, Tourist, Travel, Sharjah Police, Russia, Sharjah International Airport, Tourist stranded in UAE after running out of money, police help him fly back home. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.