പ്രവാസികളുടെ കഴുത്തറുക്കാന്‍ വിമാനക്കമ്പനികള്‍; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്; തീരുമാനം നീതികേടെന്ന്‍ പിണറായി വിജയന്‍
Jul 10, 2015, 20:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ഈ സമയത്ത് നിരക്ക് വര്‍ദ്ധിപ്പിച്ചത് കൊള്ള ലാഭം നേടാനുള്ള സ്വകാര്യ വിമാനക്കമ്പനികളുടെ കുതന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം അവധിക്കാലത്ത് നാട്ടില്‍ വരാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് വിമാനക്കമ്പനികള്‍ നല്‍കിയ ഇരുട്ടടിയാണ് പുതിയ തീരുമാനം. സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടില്‍ വരാനായി വഹിക്കേണ്ടി വരുന്ന ഈ അധിക തുക ഒട്ടും താങ്ങാനാകുന്നതല്ല. പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിമാനക്കമ്പനികളുടെ ഈ സ്വാര്‍ത്ഥ ലാഭത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. യുപിഎ സര്‍ക്കാരിന് സമാനമായ തീരുമാനം തന്നെയാണ് ഈ വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനും ഉള്ളത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: The ticket rates to Gulf national has increased more than thrice by the Air services in India. It affects the Indians in Gulf countries who wish to visit their home land in this vaccation.
Keywords: Flight, Ticket rates, Pinarayi Vijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.