ഒന്നര ലക്ഷം രൂപ വാങ്ങി ഏജൻ്റ് നൽകിയത് വ്യാജ വിസയാണെന്ന് പരാതി; മലയാളികളെ റിയാദിൽ നിന്ന് തിരിച്ചയച്ചു
ADVERTISEMENT
● തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് തട്ടിപ്പിനിരയായത്
● വിമാനത്താവളത്തിൽ വെച്ച് തൊഴിൽ വിസ വ്യാജമാണെന്ന് അധികൃതർ കണ്ടെത്തി
● മറ്റൊരു വിസയിലെ വിവരങ്ങൾ കമ്പ്യൂട്ടറിൽ തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്
● സഊദിയിലുള്ള ഏജൻ്റാണ് തട്ടിപ്പിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം
റിയാദ്: (KVARTHA) കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മൂന്നു തിരുവനന്തപുരം സ്വദേശികളെ അധികൃതർ സഊദിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. 2026 ഒക്ടോബർ 1 വ്യാഴാഴ്ചയാണ് ഇവർ റിയാദിലെത്തിയത്.
വ്യാജ തൊഴിൽ വിസയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ അധികൃതർ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നാണ് വിവരം.
മറ്റൊരു വിസ തിരുത്തി തട്ടിപ്പ്
മറ്റൊരു വിസയുടെ പ്രിൻ്റ് എടുത്ത ശേഷം അതിൽ വിസ നമ്പർ, തീയതി, പേര്, പാസ്പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ സുപ്രധാന വിവരങ്ങൾ കമ്പ്യൂട്ടറിൽ തിരുത്തിയാണ് തട്ടിപ്പുകാർ ഇവർക്ക് വിസ നൽകിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഏജൻ്റുമാർ ഇത് യഥാർഥ വിസയാണെന്ന് വിശ്വസിപ്പിച്ചാണ് മൂവരെയും സഊദിയിലേക്ക് കയറ്റിവിട്ടത്. ഈ വ്യാജ വിസയ്ക്കായി ഒന്നര ലക്ഷം രൂപ സൗദിയിലുള്ള ഏജൻ്റ് ഇവരിൽ നിന്നും ഈടാക്കിയതായും വിവരമുണ്ട്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Three men from Thiruvananthapuram were deported from Riyadh due to fake visas.
#Kvartha #FakeVisa #SaudiArabiaNews #GulfMalayali #RiyadhAirport #KeralaNews #Thiruvananthapuram #MalayalamNews #SobhaNews
