Visa | 6 മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിയുന്നവര്‍ ജനുവരി 31നകം കുവൈതില്‍ എത്തണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com) ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിയുന്ന കുവൈത് വിസക്കാര്‍ക്ക് തിരിച്ചെത്താനുള്ള സമയപരിധി 31ന് അവസാനിക്കും. ഇതിനകം തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി ഒന്നു മുതല്‍ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്റ് അന്‍ഡര്‍ സെക്രടറി ഫവാസ് അല്‍ മശ്ആന്‍ പറഞ്ഞു.
Aster mims 04/11/2022

Visa | 6 മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിയുന്നവര്‍ ജനുവരി 31നകം കുവൈതില്‍ എത്തണം

കോവിഡ് കാലത്ത് മാനുഷിക പരിഗണനയില്‍ നല്‍കിയിരുന്ന ഇളവാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. വിദേശത്തുനിന്ന് വിസ പുതുക്കാനുള്ള അനുമതിയും ഇതോടെ നിര്‍ത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശ്ചിത സമയത്തിനകം തിരിച്ചെത്താത്തവര്‍ക്ക് വീണ്ടും രാജ്യത്ത് വരണമെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിസ എടുക്കേണ്ടിവരും.

ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു കഴിയുന്ന ജീവിത പങ്കാളി, മക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് 'കുടുംബത്തോടൊപ്പം ചേരൂ' എന്ന പ്രമേയത്തില്‍ ബോധവല്‍കരണ ക്യാംപെയ്‌നും ആരംഭിച്ചു.

Keywords: Those staying abroad for more than 6 months should arrive in Kuwait by January 31, Kuwait, News, Visa, Cancelled, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia