Flight | തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ എക്‌സ് പ്രസ് വിമാനം അടിയന്തരമായി മസ്ഖത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി

 


ADVERTISEMENT

മസ്ഖത്: (www.kvartha.com) തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ എക്‌സ് പ്രസ് വിമാനം അടിയന്തരമായി മസ്ഖത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. 

Flight | തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ എക്‌സ് പ്രസ് വിമാനം അടിയന്തരമായി മസ്ഖത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി

സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിമാനം പറന്നുയര്‍ന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്. സംഭവ സമയത്ത് കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 160ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

ഒമാനില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സി ആര്‍ മഹേഷ് എം എല്‍ എയും വിമാനത്തിലുണ്ടായിരുന്നു. ഫയര്‍ ഫോഴ് സ്, സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച പത്തരയോടെ പുറപ്പെടേണ്ട വിമാനം വൈകി 3.45ഓടെയായിരുന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

Keywords: Thiruvananthapuram-bound flight makes emergency landing in Oman; MLA is among the passengers, Muscat, Air India Express, Passengers, World, Gulf, News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia