SWISS-TOWER 24/07/2023

യുഎഇയില്‍ നിന്ന് ഹജിന് പോകാനുള്ളവര്‍ക്കു ജൂണ്‍ 23 വരെ അപേക്ഷിക്കാം

 


ADVERTISEMENT

ദുബൈ: (www.kvartha.com 20.06.2016) യുഎഇയില്‍ നിന്ന് ഹജിനു പോകാനുള്ളവര്‍ക്ക് ജൂണ്‍ 23 ( വ്യാഴാഴ്ച) വരെ അപേക്ഷിക്കാം. യു എ ഇയില്‍ നിന്ന് 4982 പേര്‍ക്കാണു ഇത്തവണ ഹജ്ജിനു പോകാന്‍ അവസരം. സൗദി ഹജ്ജ് മന്ത്രാലയം അംഗീകരിച്ച ഹജ്ജ് ക്വോട്ട പ്രകാരം അപേക്ഷകരുടെ തോത് രാജ്യത്തുള്ള 142 ഹജ് ഗ്രൂപ്പുകള്‍ക്കു വീതിച്ചു നല്‍കിയിരിക്കുകയാണ്.

യു എ ഇ മതകാര്യവകുപ്പ് ഒരു ഗ്രൂപ്പിനു 33 പേരെ കൊണ്ടുപോകാനാണ് അനുമതി നല്‍കിയത്. ഓരോ ഗ്രൂപ്പുകളിലും രണ്ടു വിദേശികള്‍ക്കാണ് അവസരം. അപേക്ഷകരില്‍ നിന്ന് ഈടാക്കുന്ന ഫീസില്‍ സ്വദേശി- വിദേശി വ്യത്യാസമില്ലാതെ ഏകീകൃതമായിരിക്കണമെന്നാണ് ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഎഇയില്‍ നിന്ന് ഹജിന് പോകാനുള്ളവര്‍ക്കു ജൂണ്‍ 23 വരെ അപേക്ഷിക്കാം
ഇത്തവണ ലഭിച്ച അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണെന്ന് ഹജ് ഗ്രൂപ്പുകള്‍ അറിയിച്ചു. ഹജ് കര്‍മങ്ങള്‍ നിര്‍വഹിച്ചു തിരിച്ചുവരാന്‍ ഒരാള്‍ക്ക് 30,000 മുതല്‍ 40,000 ദിര്‍ഹമാണു ശാരശരി നിരക്ക്. എന്നാല്‍ വി ഐ പി നിരക്ക് 70,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരേയാകും.

Keywords:Dubai, UAE, Hajj, Application, Mecca, Travel & Tourism, Muslim pilgrimage, Gulf, Hajj  Application, Hajj quota.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia