കൊറോണഭീതി: പ്രവാസികളെ കയ്യൊഴിഞ്ഞ് വീണ്ടും കേന്ദ്രസർക്കാർ, പ്രവാസികളെ ഉടൻ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

 


കൊച്ചി: (www.kvartha.com 17.04.2020) പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെ നാട്ടിലേക്ക് തിരിച്ചെത്താമെന്നുള്ള പ്രവാസികളുടെ പ്രതീക്ഷക്ക് തിരിച്ചടിയായി.


കൊറോണഭീതി: പ്രവാസികളെ കയ്യൊഴിഞ്ഞ് വീണ്ടും കേന്ദ്രസർക്കാർ, പ്രവാസികളെ ഉടൻ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കേരളത്തിന് പ്രവാസികളെ കൊണ്ടുവരാന്‍ തയ്യാറെങ്കില്‍ അതിനെ പറ്റി ആലോചിച്ച്‌ കൂടെയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ മറുപടിയിൽ വ്യക്തമാക്കിയത്. സുപ്രീംകോടതിയില്‍ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച്‌ ഹര്‍ജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർന്ന് ഹർജി 21ലേക്ക് മാറ്റി.

Summary:  The Center has told High Court that expatriates will not be deported immediately
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia