പ്രവാസികള്‍ക്ക് കോളടിച്ചു

 


ADVERTISEMENT

യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ലോക്കല്‍കോള്‍ സൗകര്യം

ദുബൈ: (www.kvartha.com 070.6.2016) യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ലോക്കല്‍ കോള്‍ സൗകര്യം ഏര്‍പെടുത്തി. ഇന്ത്യ അടക്കം നൂറിലധികം രാജ്യങ്ങളിലേക്കാണ് ഈ സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. യുഎഇയിലെ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താണ്
പദ്ധതിക്ക് പിന്നില്‍. എന്നാല്‍ ഈ ആനുകൂല്യം എത്രകാലത്തേക്കാണെന്ന് ഇത്തിസലാത്ത് വ്യക്തമാക്കിയിട്ടില്ല.

അതേസമയം പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക. പദ്ധതിയില്‍
അംഗമാകുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വിളിക്കാന്‍ മിനിറ്റിന് 36 ഫില്‍സ് നല്‍കിയാല്‍ മതി. യുഎഇയില്‍ ഈടാക്കുന്ന പ്രാദേശിക നിരക്കില്‍ പ്രവാസികള്‍ക്കും ഇന്ത്യയിലേക്ക് വിളിക്കാവുന്നതാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ നിശ്ചിതകാല ഓഫര്‍ ഉപകാരപ്രദമാകുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. *141# എന്ന് ടൈപ്പ് ചെയ്ത് പദ്ധതിയില്‍ അംഗമാകാവുന്നതാണ്. സെക്കന്‍ഡിന് ദശാംശം ആറ് ഫില്‍സ് മാത്രമാണ് ഈടാക്കുന്നത്.
പ്രവാസികള്‍ക്ക് കോളടിച്ചു

Also Read:
തോംസണ്‍ ജോസ് എസ് പിയായി കാസര്‍കോട്ട് തിരിച്ചെത്തുന്നു

Keywords:  Telephone Calls to Dubai and the United Arab Emirates, Gulf, Press meet, India, Rate,Telecom case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia