Compensation | ദുബൈ ദേരയിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍
Apr 17, 2023, 18:47 IST
ദുബൈ: (www.kvartha.com) ദുബൈ ദേരയിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍കാര്‍. കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം (43) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.
സാലിയകുണ്ടു ഗൂഡുവിന്റെയും ഇമാം കാസിമിന്റെയും മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം തമിഴ്‌നാട്ടിലെത്തുമെന്നാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഇരുവരും മരിച്ചത്.
ഇവര്‍ക്ക് പുറമെ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ ജിഷി (32) ഉള്‍പെടെ 16 പേരാണ് തീപ്പിടുത്തത്തില്‍ മരിച്ചത്. വിഷുദിനത്തില്‍ ദേര ഫ്രിജ് മുറാറിലെ തലാല്‍ ബില്‍ഡിങ്ങിലെ നാലാം നിലയിലായിരുന്നു തീപ്പിടുത്തം.
റിജേഷിന്റെയും ജിഷിയുടെയും മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ചു. പണി തീരാറായ പുതിയ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. ഇരുവരെയും ഒരുനോക്കുകാണാന്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്.
സാലിയകുണ്ടു ഗൂഡുവിന്റെയും ഇമാം കാസിമിന്റെയും മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം തമിഴ്‌നാട്ടിലെത്തുമെന്നാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഇരുവരും മരിച്ചത്.
റിജേഷിന്റെയും ജിഷിയുടെയും മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ചു. പണി തീരാറായ പുതിയ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. ഇരുവരെയും ഒരുനോക്കുകാണാന്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്.
Keywords: Tamil Nadu CM Stalin announces 10 lakh ex gratia for kin of two people killed in Dubai apartment blaze, Gulf, News, Compensation, Chief Minister, MK Stalin, Dead Body, Family, Obituary, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.