Deepak Chopra | നാമങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ ഒഴിച്ചു നിര്‍ത്തി ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര

 


\ഖാസിം ഉടുമ്പുന്തല

(www.kvartha.com) 
നാമങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ ഒഴിച്ചു നിര്‍ത്തി ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര.

ജീന്‍ എഡിറ്റിങ്ങിലൂടെയും തെറാപിയിലൂടെയും രോഗങ്ങളെ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ രീതികള്‍ ആധുനിക മെഡികല്‍ സയന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അഹം അറിഞ്ഞുകൊണ്ടുള്ള ജീവിത നിയന്ത്രണങ്ങളിലൂടെ വ്യക്തി സൗഖ്യം സാധ്യമാവുമെന്ന് അദ്ദേഹം സമര്‍ഥിച്ചു.

Deepak Chopra | നാമങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ ഒഴിച്ചു നിര്‍ത്തി ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര

ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ നിത്യജീവിതത്തില്‍ ഏഴ് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ ശരീരവും ആത്മാവും രോഗവിമുക്തമാകുമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി. ഉറക്കം, മെഡിറ്റേഷന്‍, ശരീര ചലനങ്ങള്‍, വികാരം, ഭക്ഷണം, പ്രകൃതി സമ്പര്‍ക്കം, സ്വയം തിരിച്ചറിവ് തുടങ്ങിയ ഏഴ് സ്തംഭങ്ങളില്‍ ജീവിതം അടിസ്ഥാനപ്പെടുത്തിയാല്‍ പരിപൂര്‍ണ സൗഖ്യം ഉറപ്പിക്കാനാവും.

41-ാമത് ശാര്‍ജ ഇന്റര്‍നാഷനല്‍ പുസ്തകമേളയില്‍ ക്ഷേമത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ചോപ്ര. മനുഷ്യ ശരീരത്തിന്റെ ഭൂരിഭാഗവും രാസപദാര്‍ഥങ്ങളാണ്. മനുഷ്യ ശരീരത്തെ ശാസ്ത്രീയമായി മാത്രം വിലയിരുത്തുന്നത് ശരിയായ രീതിയല്ല. ശാസ്ത്രം മാത്രമാണ് പരമാര്‍ഥം എന്ന സമീപനവും ശരിയല്ല. ആത്മാവിനെ ഉള്‍കൊള്ളുന്ന ശരീര ശാസ്ത്രത്തിന് മാത്രമേ സമ്പൂര്‍ണമായ സൗഖ്യം സാധ്യമാക്കാന്‍ കഴിയുകയുള്ളൂ.

നിത്യജീവിതത്തില്‍ താളാത്മകമായ ഉറക്കം ഉറപ്പാക്കണം. മെഡിറ്റേഷനിലൂടെ വൈകാരികമായ അവസ്ഥകളെ നിയന്ത്രിക്കാനാവും. സ്നേഹമെന്ന വികാരം ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാതരം മാനസിക പിരിമുറുക്കങ്ങളെയും ഉച്ഛാടനം ചെയ്യാനാകും.

ഭക്ഷണ ക്രമത്തിലൂടെ മനുഷ്യജീനുകളില്‍ മാറ്റങ്ങളുണ്ടാക്കാനാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഭൂമിയെയും പ്രകൃതിയെയും തൊട്ടറിഞ്ഞുള്ള ജീവിതമായിരിക്കണം സ്വായത്തമാക്കേണ്ടത്. നമ്മുടെ ചുറ്റുപാടുകളെയും പ്രകൃതിയെയും വിലയിരുത്തേണ്ടത് ഇന്ദ്രിയങ്ങളിലൂടെയായിരിക്കണം. പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും വികലമായിരിക്കും. ഈ ഭൂമിയെ മനുഷ്യന്‍ കാണുന്ന രീതിയിലല്ല മറ്റു ജീവജാലങ്ങള്‍ കാണുന്നത്.

ഈ യാഥാര്‍ഥ്യം ഉള്‍കൊള്ളണം. ഓരോ മനുഷ്യനും അവനവന്റെ ആത്മാവിനെ സ്വയം കണ്ടെത്തണം. വികാരങ്ങളെയും വിക്ഷോഭങ്ങളെയും സ്വയം നിയന്ത്രിക്കാന്‍ കഴിയണം. ശരീരത്തിനപ്പുറമുള്ള സ്വത്വത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ സൗഖ്യത്തെ പ്രാപിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Table of contents for The seven spiritual laws of success: A pocketbook guide to fulfilling your dreams - Deepak Chopra, Sharjah, News, Writer, Study, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia