ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ഭീഷണി
Sep 24, 2013, 00:26 IST
ഷാര്‍ജ: ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് വിദ്യാര്‍ഥിനി ആത്മഹത്യാ ഭീഷണി മുഴക്കിയത് കണ്ടുനിന്നവരെ ഭയചകിതരാക്കി. ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ സൗദി വിദ്യാര്‍ഥിനിയാണ് കഴിഞ്ഞദിവസം ഷാര്‍ജ അല്‍ ഖസബിലെ 28 നിലകളുള്ള അര്യാന ഹോട്ടലിന്റെ ഏറ്റവും മുകളിലുള്ള ഹെലിപാഡില്‍ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കിയത്.
ഹെലിപാഡിന് ചുറ്റും സുരക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന കമ്പിവേലിയില്‍ കയറി കാലുകള്‍ പുറത്തേക്കിട്ടിരുന്ന വിദ്യാര്‍ഥിനിയെ പിന്തിരിപ്പിക്കാന്‍ മനശ്ശാസ്ത്രജ്ഞരും പോലീസും ഉള്‍പെടുന്ന സംഘം രണ്ട് മണിക്കൂറിലേറെ സമയം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തന്റെ അടുത്തേക്ക് വന്നാല്‍ താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. ഒടുവില്‍ വിദ്യാര്‍ത്ഥിനിയുടെ പഠനകാര്യങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് മനസ് മാറ്റുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ നീക്കത്തിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
പഠനത്തില്‍ പിന്നോക്കം നിന്നിരുന്ന വിദ്യാര്‍ഥിനിയോട് യൂണിവേഴ്‌സിറ്റി അധികൃതര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റു കോളജിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോളജ് മാറുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ലെന്ന് വിദ്യാര്‍ത്ഥിനി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
ഇക്കാര്യത്തെ ചൊല്ലി വീട്ടിലും പെണ്‍കുട്ടി പ്രശ്‌നം ഉണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ വീട്ടുകാരെ വിളിച്ചുവരുത്തി പോലീസ് അവരോടൊപ്പം നാട്ടിലേക്ക് പറഞ്ഞയച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നും വിദ്യാര്‍ഥിനിക്ക് യാതൊരുതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് മനസിലായതായി പോലീസ് പറഞ്ഞു.
Also Read:
രോഗിയെ കണ്ട് മടങ്ങുന്നതിനിടയില്‍ 2 പവന്റെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു
Keywords: Sharjah, Suicide Attempt, Student, University, Hotel, Police, Family, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.