SWISS-TOWER 24/07/2023

എം എ യൂസുഫലിയെ സമ്പന്നനാക്കിയ മൂന്ന് കാര്യങ്ങള്‍; പ്രവാസികളോടുള്ള ഉപദേശങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 10.11.2016) ഇന്ത്യയിലെ അതിസമ്പന്നരില്‍ ഇരുപത്തിനാലാം സ്ഥാനവും, ലോകത്തില്‍ 270 ാം സ്ഥാനവുമുള്ള എം എ യൂസഫലി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയതിന്റെ പിന്നിലെ രഹസ്യം അദ്ദേഹം തന്നെ വെളിപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന പ്രദേശത്തിന്റെ പേര് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ യൂസഫലിയെ ചെറുപ്പത്തില്‍ വളര്‍ത്തിയത് മുത്തച്ഛനായിരുന്നു. അദ്ദേഹമാണ് മൂന്നു കാര്യങ്ങള്‍ പറഞ്ഞു കൊടുത്തത്.

എത്ര വലുതായാലും മറ്റുള്ളവര്‍ ചെറുതാണ് എന്നു വിചാരിക്കരുത് എന്നതായിരുന്നു ആദ്യത്തേത്. അങ്ങനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ അന്ന് നിന്റെ അധോഗതി ആരംഭിക്കും. ആരുടെ മുന്നിലും വിനയാന്വിതമായി നില്‍ക്കാന്‍ മടിക്കാത്ത യൂസഫലി അത് അക്ഷരംപ്രതി പാലിക്കുന്നു. അര്‍ഹതയില്ലാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും തിന്നരുത്. കബളിപ്പിച്ചോ, തട്ടിച്ചോ ഒരു രൂപ പോലും ഉണ്ടാക്കരുത്. എനിക്ക് ഖബറില്‍ സമാധാനമായി കിടക്കാനുള്ളതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപദേശം. അശരണരും സഹായം അര്‍ഹിക്കുന്നവരുമായവരെ സഹായിക്കാന്‍ മടികാട്ടരുതെന്നായിരുന്നു മൂന്നാമത്തേത്. അങ്ങനെ ചെയ്താല്‍ ഖബറില്‍ കിടക്കുമ്പോള്‍ തനിക്ക് സമാധാനം കിട്ടുമെന്നും മുത്തച്ഛന്‍ പറഞ്ഞു കൊടുത്തു.

പലപ്പോഴും തന്റെ വിജയരഹസ്യം പലരും ചോദിക്കാറുണ്ട്. ഈ ചിന്തകളാണ് താന്‍ പങ്കുവെയ്ക്കാറ്. അതു പോലെ കഠിനാധ്വാനവും മറക്കുന്നില്ല. ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ ഇവിടുത്തെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം. ഈ രാജ്യമാണ് നമ്മുടെ ബ്രഡും ബട്ടറും എന്നതു മറക്കരുത്. ഈ രാജ്യത്തിനു നന്മയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

പരസ്പരമുള്ള സൗഹൃദവും സ്‌നേഹവും കാക്കുകയും, മലയാള ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള കടമയും പ്രവാസികള്‍ക്കുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ കേരളത്തിലേക്ക് മടങ്ങിപ്പോകാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ തലമുറ കഴിഞ്ഞാല്‍ പിന്നെ കേരളത്തെ മറക്കുന്ന സ്ഥിതി വരരുത്. നാട്ടില്‍ ഇത്രയ്ക്ക് സൗകര്യമില്ലായിരിക്കാം. പക്ഷെ ഇടയ്ക്കിടെ അവരെ കേരളത്തിലെത്തിച്ച് നാടും നഗരവും പച്ചപ്പും കാണിക്കണം. നമ്മുടെ മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം.

കേരളത്തിന്റെ മനോഹാരിത അവര്‍ കാണട്ടെ. 'എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പൂമരങ്ങള്‍...' എന്ന ചെങ്ങമ്പുഴയുടെ പദ്യശകലവും അദ്ദേഹം സദസിനെ ചൊല്ലിക്കേള്‍പ്പിച്ചു. കേരളത്തില്‍ പോരായ്മകളുണ്ട്. എന്നാലും അത് നമ്മുടെ നാടാണ്. കേരളത്തിന്റെ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ നമുക്ക് കടമയുണ്ട്. ഒരു പങ്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം. അതു തിരിച്ചു കിട്ടുന്നതാണോ എന്ന് ഉറപ്പുവരുത്തുകയും വേണം. അദ്ദേഹം പറഞ്ഞു. പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി ചാനല്‍ സാരഥികളായ ജോണ്‍ ടൈറ്റസ്, വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് നെടിയകാലയില്‍, എന്നിവരുടെയും ഫൊക്കാന ഫോമ പ്രസിഡന്റുമാരുടെയും സാന്നിധ്യത്തില്‍ മന്‍ഹാട്ടനിലെ ലോക പ്രശസ്തമായ റഷ്യന്‍ ടീ റൂമിലെ അഭിജാത സദസിനെയും സാക്ഷിനിര്‍ത്തി മന്‍ഹാട്ടന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ കെന്‍ ബെവരാജ് 'മലയാളി മാന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് എം എ യൂസഫലിക്ക് സമ്മാനിച്ചു.

എം എ യൂസുഫലിയെ സമ്പന്നനാക്കിയ മൂന്ന് കാര്യങ്ങള്‍; പ്രവാസികളോടുള്ള ഉപദേശങ്ങള്‍

Keywords:  Kerala, M.A.Yusafali, Gulf, London, New York, Award, Malayalees, Pravasi Channel, Succes story of MA yusufali.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia