വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വഴി ജോലിനേടുന്നത് തടയാന്‍ നടപടി കര്‍ശനമാക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 15.07.2016) വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍വഴി ജോലിനേടുന്നത് തടയുന്നതിനുള്ള നടപടി കര്‍ശനമാക്കുന്നു.  കുവൈത്തില്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിക്കുന്നതിനും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വര്‍ധിച്ചതായി നാഷനല്‍ ബ്യൂറോ ഓഫ് അക്കാദമിക് അക്രഡിറ്റേഷന്‍ ഡയറക്ടര്‍ ഡോ. നൂരിയ അല്‍അവാദി പറഞ്ഞു.

തീരെ നിലവാരമില്ലാത്തതും കടലാസ് സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളുമാണ് ചില ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കുന്നത്. വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് എംബസി ഉത്തരവാദിയല്ലെന്നുള്ളത് വ്യാജന്‍മാര്‍ക്ക് ഏറെ സഹായകരമാണ്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വഴി ജോലിനേടുന്നത് തടയാന്‍ നടപടി കര്‍ശനമാക്കുന്നു
കുവൈത്ത് വിദേശകാര്യ മന്ത്രാലയം അംഗീകരിക്കാത്ത സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കരുതെന്ന് എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡോ. നൂരിയ അല്‍അവാദി കൂട്ടിച്ചേര്‍ത്തു.


Keywords: Kuwait, Gulf, Certificate, Driving Licence, NORKA, Embassy, University,  National Bureau for Academic Accreditation, Dr. Noori Al Wadi, fake Certificate.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia