ദുബൈ: ചെറുകിട റെസ്റ്റോറന്റുകളിലേയും കഫറ്റീരിയകളിലേയും സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി തീരുമാനിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകള്‍ക്ക് വന്‍തുക പിഴ ചുമത്തും. ഹോട്ടല്‍ ജീവനകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും മുനിസിപ്പാലിറ്റി പദ്ധതി ആവിഷ്‌കരിക്കും.
ചെറുകിട ഭക്ഷണശാലകളിലെ വൃത്തിയില്ലായ്മയെ കുറിച്ച് തുടര്‍ച്ചയായി പരാതികള്‍ ഉയരുന്ന സഹാചര്യത്തിലാണ് സുരക്ഷാ പരിശോധനയും തുടര്‍ നടപടികളും കര്‍ശനമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഫ്റ്റീരിയകളിലും ചെറുകിട ഹോട്ടലുകളിലും മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തും.
ആരോഗ്യരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല ചെറുകിട ഹോട്ടലുകളും ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ഷരീഫ് അല്‍ അവാദി അറിയിച്ചു.
Keywords: Dubai, Hotel, Health, Inspection, Small Hotels, Gulf, Business, Riyadh, Gulf, Malayali , Airport, Doha, Nedumbassery, Doha, Congress, Strict inspections in Dubai hotels
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.