ഷാർജയിൽ കിണറ്റിൽ വീണ കുതിരയെ രക്ഷപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൽബ: (www.kvartha.com 05.07.2017) കിണറ്റിൽ വീണ കുതിരയെ രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചൊവ്വാഴ്ച രാവിലെ കൽബയിലാണ് സംഭവം.

വെളുപ്പിന് അഞ്ച് മണിക്ക് കൽബ സ്വദേശിയുടെ ഫോൺ ലഭിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ കേണൽ സമി ഖാമിസ് അൽ നഖ്‌ബി പറഞ്ഞു.

കൽബ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ കുതിരയെ പുറത്തെടുക്കുകയായിരുന്നു. ഇതിനായി കപ്പിയും കയറും ഉപയോഗിച്ചിരുന്നുവെന്ന് നഖ്‌ബി പറഞ്ഞു.

ഉടമസ്ഥന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന കുതിര കയർ അയഞ്ഞത് കാരണം ബന്ധനം ഒഴിവാക്കി പുറത്തേക്ക് പോകുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു.

ഷാർജയിൽ കിണറ്റിൽ വീണ കുതിരയെ രക്ഷപ്പെടുത്തി

10 മിനുട്ട് നീണ്ടു നിന്ന രക്ഷാ പ്രവർത്തനത്തിന് ശേഷം പുറത്തെടുത്ത കുതിരക്ക് യാതൊരുവിധ പോറലും ഏറ്റിട്ടില്ലെന്ന് അൽ നഖ്‌ബിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ അൽ ഐൻ റോഡിലെ അൽ ലിസൈലി പ്രദേശത്തെ പൊട്ട കിണറിൽ വീണ ഒട്ടകത്തെ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.

Image : Supplied

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: : Kalba Civil Defence rescue teams saved a horse that plummeted into a water-filled well in the compound of its owner in Kalba on Tuesday morning. Colonel Sami Khamis Al Naqbi, Director General of Sharjah Civil
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia