നടി ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ മുംബൈയിലെത്തിക്കും; മരണ കാരണം സംബന്ധിച്ച് ആക്ഷേപം, പരിശോധനാ ഫലം കാത്ത് കുടുംബാംഗങ്ങളും ആരാധകരും

 


ADVERTISEMENT

ദുബൈ: (www.kvartha.com 26.02.2018) കഴിഞ്ഞദിവസം അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച ഉച്ചയോടെ മുംബൈയിലെത്തിക്കും. ഇതിനായുള്ള നിയമ നടപടികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഭക്ഷണം പോലും വേണ്ടെന്ന് വച്ചു മണിക്കൂറുകളാണ് കാത്തിരുന്നത്. ഇവര്‍ക്കൊപ്പം ദുബൈയിലെ മാധ്യമപ്രവര്‍ത്തകരും ഭൗതിക ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ദുബൈ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിക്ക് മുന്‍പില്‍ കാത്തിരുന്നു.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ശ്രീദേവിയുടെ മരണം. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് താരത്തിന്റെ വിയോഗ വാര്‍ത്ത പുറംലോകം അറിഞ്ഞത്. ഞെട്ടലോടെയാണ് ആരാധകരടക്കമുള്ളവര്‍ വാര്‍ത്ത കേട്ടത്. അഭിനയമികവും സൗന്ദര്യവും കൊണ്ട് ആരാധകരെ കീഴ് പ്പെടുത്തിയ താരമാണ് ശ്രീദേവി.ലക്ഷക്കണക്കിന് ആരാധകരാണ് ഈ സൗന്ദര്യ റാണിക്കുള്ളത്. വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ഭൗതിക ശരീരം എവിടെയാണുള്ളതെന്നറിയാനുള്ള പരക്കം പാച്ചിലുകളായിരുന്നു ദുബൈയിലെ ആരാധകര്‍ക്ക്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ഭൗതികശരീരം എവിടെയാണെന്ന് ്അറിയാന്‍ കഴിഞ്ഞത്. ഇതോടെ അങ്ങോട്ട് കുതിച്ചു.

 നടി ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ മുംബൈയിലെത്തിക്കും; മരണ കാരണം സംബന്ധിച്ച് ആക്ഷേപം, പരിശോധനാ ഫലം കാത്ത് കുടുംബാംഗങ്ങളും ആരാധകരും

വിവരമറിഞ്ഞ് സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, നന്തി നാസര്‍, നസീര്‍ വാടാനപ്പള്ളി, റിയാസ്, ഇബ്രാഹിം കുട്ടി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എന്താവശ്യത്തിനും തങ്ങള്‍ തയാറാണെന്ന് അറിയിച്ചു. എന്നാല്‍, വൈകിട്ട് ആറരമണി വരെ കാത്തിരുന്നതിനുശേഷമായിരുന്നു മൃതദേഹം തിങ്കളാഴ്ച മാത്രമേ മുംബൈയിലേയ്ക്ക് കൊണ്ടുപോകാനാകൂ എന്ന വിവരം അധികൃതര്‍ കൈമാറിയത്. ഇതിനിടെ ചില ഹിന്ദി ചാനലുകള്‍ നാട്ടില്‍ നിന്നുള്ള വിവരം വച്ച് മൃതദേഹം ഉച്ചയോടെ മുംബൈയിലെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.

ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാത്തതാണു മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള തുടര്‍ നടപടികള്‍ സാധ്യമാകാത്തതിനു കാരണം. ഹൃദയാഘാതം പോലുള്ള സാധാരണ രീതിയിലുള്ള മരണമാണെങ്കില്‍ ആറ് മണിക്കൂറിനുള്ളിലെങ്കിലും റിപ്പോര്‍ട്ട് കിട്ടേണ്ടതാണ്. അന്‍പത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണെങ്കില്‍ ഇതിലും വേഗം സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാനുള്ളതിനാലായിരിക്കാം ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനു കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. തുടര്‍ന്ന് പാസ്‌പ്പോര്‍ട്ട് റദ്ദാക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ് നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബൈയിലേക്ക് കൊണ്ടുവരിക.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. എന്നാല്‍ ശ്രീദേവിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, ശുചിമുറിയില്‍ തെന്നിവീണാണ് മരണമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ കാരണം സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതെന്നു വിവരമുണ്ട്.

ദുബൈയിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ദുബൈ സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്പിളുകളുടെ പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട് വരുന്നത് വരെ അല്‍ ഖിസൈസിലുള്ള പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഈ പരിശോധന റിസള്‍ട്ട് പോസിറ്റീവ് ആയാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ ദുബൈ പോലീസ് സ്‌റ്റേഷനില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അനില്‍ അംബാനി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതിക ശരീരം നാട്ടിലെത്തിക്കുക. ഇതെല്ലാം പൂര്‍ത്തിയാകുമ്പോഴേക്കും ഉച്ച കഴിയും എന്നാണ് സൂചന. വൈകുന്നേരത്തോടെ സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sridevi's autopsy complete, her body will be flown back to India soon, Dubai, News, Gulf, Hospital, Police, Dead Body, Flight, Cinema, Entertainment, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia