SWISS-TOWER 24/07/2023

ദുബൈ- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുക; പാതിവഴിയിലായ യാത്രക്കാരുമായി മസ്‌കത്തില്‍ അടിയന്തര ലാന്‍ഡിംഗ്

 


ADVERTISEMENT

മസ്‌ക്കത്ത്‌: (www.kvartha.com 04.12.2019) ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് എസ് ജി 18 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒമാനിലെ മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വിമാനത്തില്‍ പുക ഉയര്‍ന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ഇതോടെ പാതിവഴിയിലായി.

ചൊവ്വാഴ്ച കൃത്യസമയത്ത് പറന്നുയര്‍ന്ന് അല്‍പ നേരം കഴിഞ്ഞപ്പോള്‍ വിമാനത്തിനകത്ത് പുകയും ഗന്ധവും ഉയരുകയും മറ്റും ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ആശങ്കയുയര്‍ത്തിയപ്പോള്‍, വിമാനം സാങ്കേതിക തകരാര്‍ മൂലം ഒമാനില്‍ ഇറക്കുകയാണെന്ന് അധികൃതര്‍ മറുപടി പറഞ്ഞുവെന്ന് യാത്രക്കാരിലൊരാളായ തൃശൂര്‍ കേച്ചേരി സ്വദേശി ജോജി പറഞ്ഞു. ഇദ്ദേഹവും ബന്ധുവായ സ്ത്രീയും കുട്ടിയും അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു.

ദുബൈ- കൊച്ചി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുക; പാതിവഴിയിലായ യാത്രക്കാരുമായി മസ്‌കത്തില്‍ അടിയന്തര ലാന്‍ഡിംഗ്

യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അതേസമയം ഇവര്‍ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലേയ്ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ ഒടുവില്‍ അറിയിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Spice Jet flight makes emergency landing, News, Business, Technology, Flight, Passengers, Muscat, Oman, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia