SWISS-TOWER 24/07/2023

ഷാര്‍ജയില്‍ കാറിടിച്ച് ഇന്ത്യാക്കാരന്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാര്‍ജ: (www.kvartha.com 24.09.2015) അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ബുധനാഴ്ച രാവിലെ 11.30 മണിയോടെ ഷാര്‍ജ കിംങ് ഫൈസല്‍ റോഡിലാണ് അപകടം നടന്നത്.

അനുവധിച്ചിട്ടില്ലാത്ത ഭാഗത്ത് കൂടി യുവാവ് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു.അപകടസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും മൃതദേഹം അല്‍ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാഹനത്തിന്റെ ഡ്രൈവറെ അല്‍ഗ്രാബ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തു. റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ കിംങ് ഫൈസല്‍ റോഡില്‍ കനത്ത ഗതാഗത നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.

ഷാര്‍ജയില്‍ കാറിടിച്ച് ഇന്ത്യാക്കാരന്‍ മരിച്ചു

Also Read:

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം
Keywords:  Speeding car kills pedestrian in Sharjah, Hospital, Police, Dead Body, Gulf, Featured, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia