ചോക്ലേറ്റ് മുതല്‍ ടോര്‍ച്ച് വരെയുള്ള എമിറേറ്റ്സ് കമ്പനീസ് ഹൗസിന്റെ 'പേര്‍ഷ്യന്‍ പെട്ടി'; കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായി വരുമാനം നിലച്ചു വരുന്ന പ്രവാസികള്‍ക്ക് കൈതാങ്ങ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 17.05.2020) കൊവിഡ് പ്രതിസന്ധിക്കിടെ ജോലിയും വരുമാനവുമില്ലാതെ തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് ചോക്ലേറ്റ് മുതല്‍ ടോര്‍ച്ച് വരെയുള്ള എമിറേറ്റ്സ് കമ്പനീസ് ഹൗസിന്റെ 'പേര്‍ഷ്യന്‍ പെട്ടി'. നാട്ടിലേക്കുള്ള വിമാനത്തിന് കാത്തിരിക്കുന്ന പലരിലും ജന്മനാട്ടിലെത്താം എന്ന ആശ്വാസമുണ്ടെങ്കിലും ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്ക ഇവരെ അലട്ടുന്നുണ്ട്. എന്നാല്‍ ഗള്‍ഫില്‍ നിന്നെത്തുന്ന പിതാവിനെയോ സഹോദരനെയോ കാത്ത് വീട്ടില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് നിലവിലെ സാഹചര്യം ഉള്‍ക്കൊള്ളാനാകില്ല.

ചോക്ലേറ്റ് മുതല്‍ ടോര്‍ച്ച് വരെയുള്ള എമിറേറ്റ്സ് കമ്പനീസ് ഹൗസിന്റെ 'പേര്‍ഷ്യന്‍ പെട്ടി'; കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായി വരുമാനം നിലച്ചു വരുന്ന പ്രവാസികള്‍ക്ക് കൈതാങ്ങ്

ദുബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സ്നേഹം നിറച്ച 'പേര്‍ഷ്യന്‍ പെട്ടി' സമ്മാനിക്കുകയാണ് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ്. അവശ്യ വസ്തുക്കളടങ്ങിയ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്ക് ആദ്യഘട്ടത്തില്‍ എമിറേറ്റ്സ് കമ്പനീസ് ഹൗസ് നല്‍കുന്നത്. ചോക്ലേറ്റ്, ബിസ്‌കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, നിഡോ, ടാങ്ക്, പെര്‍ഫ്യൂം, ടോര്‍ച്ച്, ടാല്‍കം പൗഡര്‍, ടൈഗര്‍ ബാം, നഖംവെട്ടി തുടങ്ങിയ 15ലധികം സാധനങ്ങള്‍ പെട്ടിയിലുണ്ട്.

Keywords:  News, Gulf, Dubai, Job, Salary, Food, Health, Special Gift Box for Expatriates Returning to Home after being Jobless
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia