ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com) ഗ്രൂപ്പ് ഇ യിലെ നിര്‍ണ്ണായക മത്സരത്തില്‍ ജര്‍മ്മനി സ്‌പെയിനിനെതിരെ ഇറങ്ങുമ്പോള്‍ പ്രാഥമിക റൗണ്ടിലെ 'ഫൈനല്‍' എന്നുതന്നെ കണക്കാക്കാവുന്ന മത്സരമായിരുന്നു അത്. മത്സരം ജര്‍മ്മനിക്ക് 'ഫൈനല്‍' ആണെന്ന് ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ലിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും തന്റെ ടീം തുടക്കത്തിലേ പുറത്താകാനുള്ള സാധ്യത നിലനില്‍ക്കെ, തങ്ങള്‍ ഞായറാഴ്ചത്തെ മത്സരം ഒരു ഫൈനല്‍ ആയി കണക്കാക്കുന്നുവെന്നായിരുന്നു ഹാന്‍സിയുടെ വിശദീകരണം. ഒരു 'ഡു ഓര്‍ ഡൈ' മത്സരം.
സ്പെയിന്‍ ജര്‍മ്മനി മത്സരം ആരംഭിച്ച് റഫറിയുടെ വിസില്‍ മുഴങ്ങിയതുമുതല്‍ ത്രസിപ്പിക്കുന്ന കാല്‍പ്പന്ത് വിരുന്നിനാണ് ഖത്തറിലെ അല്‍ ബൈത് സ്റ്റേഡിയം സാക്ഷിയായത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ടീമുകള്‍ പവര്‍ ഗെയിം പുറത്തെടുക്കുന്നതാണ് കണ്ടത്. ആക്രമണവും പ്രത്യാക്രമണവുമായി സ്‌പെയിനും ജര്‍മ്മനിയും കളം നിറഞ്ഞതോടെ മത്സരം ആവേശകരമായി.
ജര്‍മ്മന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ കളിയുടെ 32-ാം മിനിറ്റില്‍ സുവര്‍ണാവസരം പാഴാക്കി ഫെറാന്‍ ടോറസ്. തുറന്ന അവസരം പാഴാക്കിയ ടോറസിന്റെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.
നാല്‍പ്പതാം മിനിറ്റില്‍ ജര്‍മനി ഗോള്‍ അടിക്കുക തന്നെ ചെയ്തു. വലതുവശത്ത് നിന്ന് കിമ്മിച്ച് എടുത്ത ഫ്രീകിക്കില്‍ കൃത്യമായി തലവെച്ച റൂഡിഗര്‍, ഗോള്‍കീപ്പര്‍ സൈമണിന്റെ ഇടതുവശത്തൂടെ വലയിലെത്തിച്ചെങ്കിലും, റഫറി VAR-പരിശോധിച്ച് ഓഫ് സൈഡ് വിളിച്ചു. നാല്പത്താറാം മിനിറ്റില്‍ വീണ്ടും റൂഡിഗറുടെ അപകടകരമായ നീക്കം സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സൈമണ് പ്രയാസപ്പെട്ട് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് തൊട്ടു മുമ്പ് സ്പെയിന്‍ ലീഡ് നേടുന്നതിനടുത്തെത്തി. ആവേശകരമായ മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 0 - 0.
ആദ്യ പകുതി നിര്‍ത്തിയേടത്തുനിന്നാണ് ഇരു ടീമുകളും രണ്ടാം പകുതി തുടങ്ങിയത്. എന്നാല്‍ ജര്‍മ്മന്‍ അക്രമണങ്ങള്‍ക്കായിരുന്നു മൂര്‍ച്ച കൂടുതല്‍. കളി മുറുകുന്നതോടെ പരുക്കാനുമായി. ഇരു ഭാഗത്തും മഞ്ഞക്കാര്‍ഡുകള്‍ കണ്ടു. ഇതിനിടെ അമ്പത്താറാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍കീപ്പറുടെ അബദ്ധത്തില്‍നിന്ന് ലഭിച്ച സുവര്‍ണ്ണാവസരം ജര്‍മ്മന്‍ താരങ്ങള്‍ക്ക് ഗോളാക്കാനായില്ല.
അറുപത്തിരണ്ടാം മിനിറ്റില്‍ ജര്‍മ്മനിയെ ഞെട്ടിച്ചുകൊണ്ട് സ്പെയിന്‍ ഗോള്‍ നേടി. ഹാഫ്-വേ ലൈനില്‍ നിന്ന് ഇടതു വിങ്ങിലേക്ക് ലഭിച്ച പാസുമായി കുതിച്ച ആല്‍ബ, പന്ത് ബോക്‌സിനടുത്ത് കുതിച്ചുവരുന്ന മൊറാട്ടയെ ലക്ഷ്യമാക്കി പാസ് ചെയ്യുന്നു. മൊറാട്ട ഓട്ടത്തിനിടെ വലങ്കാലനടിയിലൂടെ ജര്‍മ്മന്‍ ഗോളിയെ കീഴടക്കി! സ്റ്റേഡിയത്തില്‍ സ്പാനിഷ് കാണികളുടെ ആവേഷാരവം!
ഒരു ഗോള്‍ വഴങ്ങിയതോടെ എല്ലാം മറന്നുള്ള ജര്‍മ്മന്‍ ആക്രമണത്തിനാണ് അല്‍ ബൈത് സ്റ്റേഡിയം സാക്ഷിയായത്. മുന്‍പിന്‍ നോക്കാതെ നിലനില്‍പ്പിന്റെ അവസാന പിടിവള്ളി തേടി അവര്‍ ആക്രമിച്ചുകൊണ്ടേയിരുന്നു. സ്പാനിഷ് ഗോള്‍മുഖം ജര്‍മ്മന്‍ ആക്രമണങ്ങളാല്‍ പ്രകമ്പനം കൊണ്ടു. ഉറച്ചു നിന്ന സ്പെയിന്‍ പ്രതിരോധവും, ഒപ്പം സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സൈമനും പക്ഷെ, കീഴടങ്ങിയില്ല.
ഒടുവില്‍ മത്സരത്തിന്റെ 85-ാം മിനിറ്റില്‍ ജര്‍മ്മനി കാത്തിരുന്ന സമനില ഗോള്‍! ബോക്‌സിനകത്തുനിന്ന് ഫുള്‍ക്രാഗ് ഉതിര്‍ത്ത അത്യുഗ്രന്‍ ഗണ്‍ ഷോട്ട് ഗോളി സൈമണെ നിഷ്പ്രഭനാക്കി സ്പാനിഷ് വലയില്‍ തുളച്ചു കയറി.
തീപിടിച്ച പോരാട്ടത്തിന്റെ മുഴുവന്‍ സമയവും ആറു മിനിറ്റ് അധിക സമയവും കഴിഞ്ഞ് റഫറിയുടെ നീണ്ട വിസില്‍ മുഴങ്ങുമ്പോള്‍ മത്സര ഫലം: 1 - 1. ആധുനിക ഫുട്ബോളിലെ രണ്ടു മുന്‍നിര ശക്തികളുടെ വീറുറ്റ പോരാട്ടത്തിന് തീര്‍ത്തും അനുയോജ്യമായ പരിസമാപ്തി!
ജര്‍മ്മനിക്ക് പ്രീ ക്വാര്‍ട്ടര്‍ അവസരത്തിന് ഇനിയും ആയുസ്സ്. സ്പെയിന്‍ ജപ്പാനെ തോല്‍പ്പിക്കുകയും ജര്‍മ്മനി കോസ്റ്ററിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ സ്‌പെയിനോടൊപ്പം ജര്‍മ്മനിക്കും അവസാന പതിനാറില്‍ ഇടം പിടിക്കാം.
Report: MUJEEBULLA KV

Keywords: Latest-News, FIFA-World-Cup-2022, World, World Cup, Article, Top-Headlines, Sports, Qatar, Gulf, Spain, Germany, Football, Spain vs Germany, Spain vs Germany in FIFA World Cup 2022.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.