Unity | ‘രാജ്യത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം ദളിത്-ന്യൂനപക്ഷ ഐക്യത്തിലൂടെ മാത്രം’: അഷ്‌റഫ് പൊന്നാനി

 
Ashraf Ponnani giving a speech in Jeddah

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദളിത-ന്യൂനപക്ഷ ഐക്യത്തിൽ മാത്രമാണ് രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം.  
● പി സി എഫ് സൗദിയിൽ നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രദമായതായും അഷ്‌റഫ് വ്യക്തമാക്കുന്നു.

ജിദ്ദ: (KVARTHA) രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണണമെങ്കിൽ ദളിതരും ന്യൂനപക്ഷങ്ങളും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് സൗദി പി സി എഫ് സ്ഥാപക നേതാവും, പി ഡി പി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്റുമായ അഷ്‌റഫ്‌ പൊന്നാനി പറഞ്ഞു. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അബ്ദുൽ നാസർ മഅദനി തന്റെ അവർണ്ണ പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ഉയർത്തി വിട്ട മുദ്രാവാക്യത്തിന്റെ പ്രസക്തി പതിമടങ്ങു വർദ്ധിച്ചുവെന്നും, രാജ്യം നേരിടുന്ന വെല്ലുവിളികളെ ദളിത് -ന്യൂനപക്ഷ ഐക്യത്തിലൂടെ മാത്രമേ നേരിടാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം സൗദിയിൽ എത്തിയ അഷ്‌റഫ്‌ പൊന്നാനിക്ക് പിസിഫ് ജിദ്ദ പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. 

Aster mims 04/11/2022

മത പണ്ഡിതനും ഫാഷിസ്റ്റ് ഭരണ കൂട ഭീകരതയുടെ ബലിയാടായി ഒരു പുരുഷായുസ്സിന്റെ സിംഹ ഭാഗവും ജയിലിലും, ജയിൽസമാനമായ രീതിയിലും കഴിഞ്ഞ, മർദ്ധിത പക്ഷ മോചനത്തിനു നിലകൊള്ളുന്ന കറ കളഞ്ഞ ഒരു മതേതര പ്രസ്ഥാനത്തിന്റെ അമരക്കാരനെ തീവ്രവാദത്തിന്റെ ചാപ്പ കുത്തുന്ന രീതിയിൽ മോശമായ പരാമർശം നടത്തിയ സിപിഎം നേതാവ് ജയരാജന്റെ പുസ്തകo മഅദനിയെ അറിയുന്ന കേരള ജനത അർഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും, ഇത്തരം പുഴുക്കുത്തുകൾ ഇടതു മതേതര ചേരിക്ക് ആപത്താണന്നും അഷ്‌റഫ്‌ പൊന്നാനി ചൂണ്ടി കാണിച്ചു . 

പിഡിപിയുടെ പ്രവാസി സംഘടനയായ പിസിഎഫ് സൗദി അറേബ്യയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രസക്തിയും, ആ കാലഘട്ടത്തെ ത്യാഗോജ്ജ്വലമായ പ്രവാസകാല പൊതു പ്രവർത്തനത്തിന്റെ തീക്ഷണതയും പ്രവർത്തകരോട് അദ്ദേഹം പങ്ക് വെച്ചു.

പി സി എഫ് ജിദ്ദ കമ്മിറ്റിക്ക് വേണ്ടി അബ്ദുൽ റഷീദ് ഓയൂർ സ്‌നോഹപഹാരം നൽകി ആദരിച്ചു.

#AshrafPonnani #PCF #Unity #DalitRights #MinorityRights #JeddahEvent

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia