ദുബൈ എക്സ്‌പോയിൽ ജനശ്രദ്ധയാകർഷിച്ച് ഈ സ്ലൊവാക്യൻ കാർ; പ്രവർത്തനം ഹൈഡ്രജൻ സാങ്കേതികതയിൽ
Oct 17, 2021, 12:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 17.10.2021) സുസ്ഥിര വികസനപാതയിൽ നവീന മാതൃകയിലുള്ള അത്യാകർഷകമായ ഹൈഡ്രജൻ കാർ അവതരിപ്പിച്ച് എക്സ്പോയിലെ സ്ലൊവാക്യൻ പവിലിയൻ. കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ അളവ് ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹാർദ ഹൈഡ്രജൻ സാങ്കേതികതയിലാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.
നിലവിൽ വിപണിയിലുള്ള സൂപെർകാറുകളെ വെല്ലും വിധത്തിലുള്ള രൂപഭംഗിയും മനോഹരിതയുമാണ് ഇതിന്. എക്സ്പോയിലെത്തുന്ന വാഹനപ്രേമികൾക്ക് അവിസ്മരണീയമായ, നയന മനോഹരമായ വിരുന്നാണ് ഇത് നൽകുന്നത്.
'എം എച് - 2' എന്ന ഹൈഡ്രജൻ കാർ രൂപകൽപന ചെയ്തത് സ്ലൊവാക്യൻ ഡിസൈനറായ ബ്രാനിസ്ലാവ് മൗക്സാണ്. 2007 മുതൽ ഫെറാരി കാറുകളുടെ മാതൃകയുടെ രൂപകൽപന നിർവഹിക്കുന്നതും ബ്രാനിസ്ലാവാണ്. സുസ്ഥിര യാത്രസംസ്കാരം ലോകത്തിന് സമർപിക്കുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് വാഹനം പ്രദർശിപ്പിക്കുന്നത്.
യു എ ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി, റിപബ്ലിക് ഓഫ് സ്ലോവാക്യ പ്രധാനമന്ത്രി എഡ്‌വേഡ് ഹെഗെർ എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹന പ്രദർശനത്തിന് തുടക്കം കുറിച്ചത്.
ജലകണത്തിന്റെ ഭാഗമായ ഹൈഡ്രജൻ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന വാഹനമായതിനാൽ വെള്ളത്തുള്ളിയുടെ കാഴ്‌ചയിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന മാതൃകയും നിറവുമാണ് വാഹനത്തിൽ പരീക്ഷിച്ചിരിക്കുന്നതെന്ന് ഡിസൈനർ പറഞ്ഞു. ഓട്ടത്തിന് തയ്യാറെടുത്തുനിൽകുന്ന അത്‌ലറ്റിന്റെ ഭാവമാണ് ഈ വാഹനത്തിന്. മാറ്റഡോർ ഗ്രൂപുമായി സഹകരിച്ചാണ് വാഹനം നിർമിച്ചിരിക്കുന്നത്.
< !- START disable copy paste -->

Keywords: Dubai, Gulf, News, Top-Headlines, Car, New Model, Super Car, Report by Qasim udumbunthala, Hydrogen Car, Nature, UAE, Minister, Slovakia Pavilion unveils first hydrogen car at Dubai Expo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.