SIBF| ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; പ്രസാധക സമ്മേളനത്തിന് അതുജ്ജ്വല തുടക്കം; പങ്കെടുക്കുന്നത് 92 രാജ്യങ്ങളില്‍ നിന്നായി 971 പ്രസാധകർ

 


ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com) 41ാമത് ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന 12ാമത് പ്രസാധക സമ്മേളനത്തിന് അത്യുജ്ജ്വല തുടക്കം. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം പ്രസാധകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ശാര്‍ജ എക്സ്പോ സെന്‍ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഇന്‍റര്‍നാഷനല്‍ പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും, ശാർജ ഭരണാധികാരിയും, യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുത്രിയുമായ ശൈഖ: ബുദൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
Aster_MIMS
         
SIBF| ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; പ്രസാധക സമ്മേളനത്തിന് അതുജ്ജ്വല തുടക്കം; പങ്കെടുക്കുന്നത് 92 രാജ്യങ്ങളില്‍ നിന്നായി 971 പ്രസാധകർ

പ്രസാധക മേഖല വളരെ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യമാണുള്ളതെന്നും ഏതെങ്കിലും ഒരു വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങള്‍ വിലയിരുത്തിയാല്‍ പരിഹാരം കാണാനാവില്ലെന്നും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നാം സന്നദ്ധമാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരുമിച്ച്‌ മുന്നേറാനും ഐക്യത്തോടെ മുന്നോട്ടുപോകാനും സാധിച്ചാല്‍ ഈ രംഗത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാവുമെന്നും ശൈഖ: ബുദൂര്‍ അല്‍ ഖാസിമി കൂട്ടിച്ചേര്‍ത്തു. ശാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്‌മദ്‌ ബിന്‍ റുക്കാദ് അല്‍ ആമിരി ചടങ്ങിന് സ്വാഗതമോതി. 
           
SIBF| ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; പ്രസാധക സമ്മേളനത്തിന് അതുജ്ജ്വല തുടക്കം; പങ്കെടുക്കുന്നത് 92 രാജ്യങ്ങളില്‍ നിന്നായി 971 പ്രസാധകർ

92 രാജ്യങ്ങളില്‍ നിന്നായി 971 പ്രസാധകരാണ് ഇത്തവണ സമ്മേളനത്തിനെത്തിയത്. പുസ്തകങ്ങളുടെ പകര്‍പ്പവകാശം വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായി ശാര്‍ജ പുസ്തകമേള മാറിയതിന്‍റെ പ്രതിഫലനമാണ് പ്രസാധകരുടെ ഈ വമ്പിച്ച പങ്കാളിത്തം. പ്രസാധക മേഖലയിലെ നവ സാധ്യതകള്‍ ചര്‍ചയാകുന്ന നിരവധി സംവാദങ്ങളും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. 33 പ്രഭാഷകരാണ് സമ്മേളനത്തില്‍ സദസുമായി സംവദിക്കുന്നത്. 

പുസ്തകോത്സവത്തിലെ ഈ വര്‍ഷത്തെ അതിഥി രാജ്യമായ ഇറ്റലിയിലെ പുസ്തക വിപണി സംബന്ധിച്ച ചര്‍ചയും ഡിജിറ്റല്‍ പുസ്തക വിപണിയിലെ സാധ്യതകളും പ്രഥമ ദിനത്തില്‍ ചര്‍ചയായി. പ്രസാധകര്‍ക്ക് പരസ്പരം പകര്‍പ്പവകാശങ്ങളില്‍ കരാറിലെത്താനും ചര്‍ചകള്‍ക്കും സമ്മേളനം വേദിയൊരുക്കുന്നുണ്ട്.

Keywords:  SIBF 2022: Sharjah Publishers Conference begins, International,News,Top-Headlines, Sharjah, Gulf.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia