Shoaib Malik | ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി ശുഐബ് മാലിക്; 2 പേരും അവരവരുടെ ജോലി തിരക്കില്‍; സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പാക് താരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്‍ഡ്യയിലേയും പാകിസ്താനിലേയും ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച ചെയ്ത വിഷയം ഒരുപക്ഷെ സാനിയ- ശുഐബ് ദമ്പതികള്‍ വിവാഹ മോചിതരാകാന്‍ തീരുമാനിച്ചോ എന്നതാണ്. ഇന്‍ഡ്യന്‍ ടെനിസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന റിപോര്‍ടുകള്‍ കഴിഞ്ഞ നവംബറിലാണ് പുറത്തുവന്നത്.

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ശുഐബിനെ സാനിയ അണ്‍ഫോളോ ചെയ്യുകയും സാനിയയുടെ ചില ഇന്‍സ്റ്റഗ്രാം സ്റ്റോറികളുമാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് വഴിവച്ചത്. പിന്നാലെ മകന്‍ ഇസ്ഹാന്‍ മിര്‍സ മാലികിനൊപ്പമുള്ള ഇഫ്താര്‍ ചിത്രവും കുടുംബവുമൊന്നിച്ച് ഉംറ ചെയ്യാന്‍ സഊദി അറേബ്യയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളും സാനിയ പങ്കുവച്ചു.

ഈ ചിത്രങ്ങളിലെല്ലാം ശുഐബിന്റെ അസാന്നിധ്യം ചര്‍ചയായിരുന്നു. ഇതാണ് ഇരുവരും തമ്മില്‍ വിവാഹ മോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. പിന്നാലെ ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന് വേണ്ടിയാണ് കൂടിക്കാഴ്ചകളെന്നുമുള്ള റിപോര്‍ടുകളും പുറത്തുവന്നു.

ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശുഐബ് മാലിക്ക്. രണ്ടു പേര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടെന്നും സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മാലിക്ക് പറയുന്നു. ജിയോ ന്യൂസിലെ 'സ്‌കോര്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാലിക്.

മാലികിന്റെ വാക്കുകള്‍:


ചെറിയ പെരുന്നാള്‍ പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പമാണ് ആഘോഷിക്കേണ്ടത്. സാനിയക്ക് ഐപിഎലുമായി ബന്ധപ്പെട്ട ഷോ ഉള്ളതിനാല്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നില്ല. ചെറിയ പെരുന്നാളിന് ഒന്നിച്ചിരുന്നെങ്കില്‍ അത് മഹത്തരമാകുമായിരുന്നു. ഞങ്ങള്‍ എപ്പോഴുമെന്നപോലെ ഇപ്പോഴും സ്നേഹം പങ്കിടുന്നു. സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഞങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഒരുമിച്ചുള്ള ഒരു പ്രസ്താവനയും പുറത്തിറക്കാത്തത്- ശുഐബ് പറയുന്നു.

Shoaib Malik | ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി ശുഐബ് മാലിക്; 2 പേരും അവരവരുടെ ജോലി തിരക്കില്‍; സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പാക് താരം

നേരത്തെ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് വിവാഹ മോചന ചര്‍ചകള്‍ക്ക് തുടക്കമിട്ടത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍'-എന്നാണ് സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപോര്‍ടുകള്‍ പുറത്തുവരികയായിരുന്നു.

പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആഇശ ഒമറുമായുള്ള ശുഐബിന്റെ ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമെന്നും ശുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങള്‍ റിപോട് ചെയ്തിരുന്നു.

2010 ഏപ്രിലിലാണ് സാനിയയും ശുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ശുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ശുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Keywords:  Shoaib Malik Breaks Silence On Divorce Rumours With Sania Mirza, Dubai, News, Instagram, Social Media,  Divorce Rumours, Shoaib Malik, Sania Mirza, Media, Interview, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia