Launch | മാതൃഹൃദയത്തിന്റെ വൈകാരിക വിവരണവുമായി ശാർജ ഭരണാധികാരിയുടെ മകൾ; ശൈഖ ബുദൂറിന്റെ പുസ്തകം 'മമ്മി' പ്രകാശിതമായി
● ശാര്‍ജ ബുക്ക് അതോറിറ്റിയുടെ പിന്തുണയോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
● മാതൃഹൃദയം സംബന്ധിച്ച പുസ്തക പരമ്പരയിലെ ആദ്യ പുസ്തകമാണിത്.
● ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) മാതൃഹൃദയം സംബന്ധിച്ചുള്ള പുസ്തക പരമ്പരയില്‍ ശാർജ ബുക്ക് അതോറിറ്റിയുടെ ചെയർപെഴ്സനും ശാർജ ഭരണാധികാരി ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകളുമായ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്വാന്‍ അല്‍ ഖാസിമി തന്റെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടിയായ ‘മമ്മി’ ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മാതൃഹൃദയം സംബന്ധിച്ചുള്ള പുസ്തക പരമ്പരയില്‍ ആദ്യത്തേതാണിത്.
أطلقت سلسلة كتب "أمي" الجديدة للاحتفال بالحب الذي تتقاسمه الأمهات مع أطفالهن، وتعزيز الأمان والهوية والتواصل في قلوب صغارهن. آمل أن ترى الأمهات أنفسهن فيها. pic.twitter.com/x5ci6ijrx7
— Bodour Al Qasimi (@Bodour) November 14, 2024
മാതാവും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മുലയൂട്ടലിന്റെ
അഗാധമായ പങ്കിനെ ആദ്യ പുസ്തകം പര്യവേഷണം ചെയ്യുന്നു. കുട്ടിയുടെ ശാരീരികവും മാനസികവും വൈജ്ഞാനികവുമായ വികാസ സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്നു. മാതാവിന്റെ മുലപ്പാലും ശബ്ദവും സ്പര്‍ശവും കുഞ്ഞിന്റെ സുരക്ഷിതത്വവും ക്ഷേമവും എങ്ങനെ വളര്‍ത്തിയെടുക്കുന്നുവെന്ന് വിശദീകരിക്കുന്നു.
മമ്മിയുടെ ശബ്ദം, മമ്മിയുടെ പാല്‍, മമ്മിയുടെ മുടി തുടങ്ങിയ ശീർഷകങ്ങളോടെ, മുലയൂട്ടല്‍ സമയത്ത് രൂപപ്പെടുന്ന ആത്മബന്ധവും വൈകാരികവുമായ അടുപ്പവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ശാര്‍ജ ചൈല്‍ഡ്-ഫ്രണ്ട്ലി ഓഫീസ്, ബ്രെസ്റ്റ് ഫീഡിംഗ് ഫ്രണ്ട്സ് സൊസൈറ്റി, ശാര്‍ജ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ പിന്തുണയോടെ, മാതൃ പരിചരണത്തിന്റെ ആജീവനാന്ത സ്വാധീനത്തിന്റെ ഹൃദയസ്പര്‍ശിയായ ഒന്നാന്തരം ആഖ്യയാണ് 'മമ്മി'.
#SheikhaBodour, #SharjahBookAuthority, #childrensbooks, #breastfeeding, #motherhood, #UAE, #booklaunch