മരുഭൂമിയിലെ മനോഹരനഗരിയുടെ ഹൃദയഭാഗത്ത് തിളക്കമേറി എക്സ്‌പോ വേദി; ലോകം എല്ലാവർക്കുമായി മികവുറ്റതാക്കി മാറ്റാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആലു നഹ്യാൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 01.10.2021) ലോകം എല്ലാവർക്കുമായി മികവുറ്റതാക്കി മാറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആലു നഹ്യാൻ. എക്സ്‌പോ 2020 ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം യുഎഇയിൽ ഒത്തുകൂടുന്നു. ഒരു പുതിയ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു. ദൈവം നമുക്ക് വിജയം നൽകട്ടെയെന്ന് ചടങ്ങിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആലു മക്തൂം വ്യക്തമാക്കി.

മരുഭൂമിയിലെ മനോഹരനഗരിയുടെ ഹൃദയഭാഗത്ത് ഒളിമ്പിക്സിന് സമാനമായ ഉദ്ഘാടനച്ചടങ്ങുകളാണ് അരങ്ങേറിയത്. ലോകത്തിന്റെ നെറുകയിൽ ഇതിനകം ഇടംപിടിച്ച എക്സ്‌പോ വേദിയിലെ അൽ വാസൽ പ്ലാസ ദുബൈയുടെ ചരിത്രമെഴുതി. കറങ്ങുന്ന വേദിയിൽ 910 കലാകാരൻമാർ അണിനിരന്ന് കാണികൾക്ക് മനോജ്ഞമായ നവ്യാനുഭവങ്ങൾ സമ്മാനിച്ചു.

മരുഭൂമിയിലെ മനോഹരനഗരിയുടെ ഹൃദയഭാഗത്ത് തിളക്കമേറി എക്സ്‌പോ വേദി; ലോകം എല്ലാവർക്കുമായി മികവുറ്റതാക്കി മാറ്റാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആലു നഹ്യാൻ

ഓപറ ഗായകൻ ആൻഡ്രിയ ബൊസെല്ലി, ഗോൾഡൻ ഗ്ലോബ് നേടിയ നടിയും ഗായികയുമായ ആന്ദ്ര ഡേ, ബ്രിടീഷ് പോപ് സ്റ്റാർ എല്ലീ ഗൗൾഡിങ്, ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ്, ഗ്രാമി അവാർഡ് ജേതാവായ ഗായിക ആഞ്ചലിക് കിഡ്ജോ എന്നിവരും അൽവാസ പ്ലാസയെ തങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന, കരളിന് കുളിരുപകരുന്ന കലാപ്രകടനങ്ങൾ കൊണ്ട് പുളകമണിയിച്ചു.

അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം പ്രാദേശിക കലാകാരന്മാരും വിവിധ പരിപാടികളുമായെത്തി. അതിഥികളെയും ഉന്നതരെയും പരമ്പരാഗത ഇമിറാത്തി കലാകാരൻമാർ അഭിവാദ്യം ചെയ്താണ് അൽവാസൽ പ്ലാസയിലേക്ക് സ്വാഗതം ചെയ്തത്. പ്രവേശനകവാടത്തിൽതന്നെ അതിഥികളെ സ്വാഗതം ചെയ്യാൻ നൂതന സാങ്കേതികവിദ്യകൾ തയ്യാറാക്കിയിരുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കരിമരുന്നുപ്രയോഗം ഉൾപെടെയുള്ള ആഘോഷപരിപാടികളും നടന്നു. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ലൈവ് സ്ട്രീമിങ് സാങ്കേതിക വിദ്യയിലൂടെ ലോകമാകെ തത്സമയം കാണാൻ സംവിധാനം ഒരുക്കിയിരുന്നു.

കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഇൻഡ്യ ഉൾപെടെ 192 രാജ്യങ്ങളുടെ പവിലിയനുകളാണ് എക്സ്പോയിലെ മുഖ്യ ആകർഷണം. 2013-ൽ നടന്ന വോടെടുപ്പിലാണ് ദുബൈ ലോക എക്സ്പോ നടത്തുന്നതിനുള്ള അവകാശം നേടിയത്.

2020-ൽ നടക്കേണ്ട എക്സ്പോ കോവിഡ് സാഹചര്യത്തിൽ നീട്ടിവെക്കുകയായിരുന്നു. കൂടുതൽ മികവോടെ യുഎഇ ആതിഥ്യമേകുന്ന എക്സ്‌പോ 2020 പല രാജ്യങ്ങൾക്കും വെല്ലുവിളികളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള അവസരമൊരുക്കും.

2022 മാർച് 31 വരെ നീണ്ടുനിൽക്കുന്ന ആറു മാസത്തെ മേളയിൽ ഭാവിയാണ് മുഖ്യപ്രമേയം. മധ്യപൂർവദേശവും ഉത്തരാഫ്രികയും ഉൾപെടുന്ന മേഖലയിലെ ആദ്യ എക്സ്‌പോ ലോകത്തിന് മാർഗദർശനമാകുമെന്നാണ് പ്രതീക്ഷ.

Keywords:  Gulf, News, Dubai, Minister, Dubai Expo, World, Top-Headlines, Country, Report by Qasim Udumbumthala, Sheikh Nahyan bin Mubarak Al-Nahyan, Minister of Tolerance, said, 'We are committed to making the world a better place for all.'.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia