SWISS-TOWER 24/07/2023

Sheikh Hamdan | വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തോടൊപ്പം ഓണാശംസകള്‍ നേര്‍ന്ന് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാന്‍; ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറ്റെടുത്ത് വൈറലാക്കി മലയാളികള്‍

 


ADVERTISEMENT

അബൂദബി: (www.kvartha.com) വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ  ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഓണസദ്യയുടെ ചിത്രത്തോടൊപ്പം ഹാപി ഓണം (#HappyOnam) എന്ന ഹാഷ് ടാഗും സാമൂഹികമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ശെയ്ഖ് ഹംദാന്‍ ഓണാശംസ അറിയിച്ചത്.
Aster mims 04/11/2022

ചോറ്, വാഴപ്പഴം ചിപ്സ്, ശര്‍ക്കരവരട്ടി, ഉപ്പ്, പപ്പടമടക്കം 27 ഇനങ്ങളില്‍ കുറയാത്ത വിഭവസമൃദ്ധമായ സദ്യയുടെ ചിത്രമാണ് ദുബൈ കിരീടാവകാശി പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് എവിടെ നിന്നുകൊണ്ടുള്ള പോസ്റ്റ് ആണെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല. നിലവില്‍ യുകെയിലെ യോര്‍ക് ഷയറില്‍ അവധി ആഘോഷിക്കുകയാണ് ശെയ്ഖ് ഹംദാന്‍. 

എന്തായാലും കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ചുള്ള ദുബൈ രാജകുമാരന്റെ ഈ പോസ്റ്റ് ഇതിനകം മലയാളികള്‍ ഏറ്റെടുത്ത് വൈറലാക്കിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ശെയ്ഖ് ഹംദാനുളളത്.

അതേസമയം, ഓണത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇ ഉള്‍പെടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടിപ്പിച്ചത്. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുളള ആഘോഷങ്ങളാണ് യുഎഇയില്‍ ഉടനീളം പ്രവാസികള്‍ക്കിടയില്‍ നടന്നത്.

Sheikh Hamdan | വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തോടൊപ്പം ഓണാശംസകള്‍ നേര്‍ന്ന് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാന്‍; ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറ്റെടുത്ത് വൈറലാക്കി മലയാളികള്‍


Keywords: News, Gulf, Gulf-News, Onam-2023, Abu Dhabi News, USE News, Sheikh Hamdan, Onam Greetings, Posts, Photo, Sheikh Hamdan shares Onam greetings, posts photo of sumptuous feast.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia