Sheikh Hamdan | 37 മിനുറ്റിൽ ബുർജ് ഖലീഫയുടെ 160 നിലകളുടെയും കോണിപ്പടികൾ നടന്ന് കയറി ഏറ്റവും മുകളിൽ; വീണ്ടും വിസ്‍മയിപ്പിച്ച് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാൻ; വീഡിയോ

 


ദുബൈ: (www.kvartha.com) 37 മിനുറ്റ് കൊണ്ട് ബുർജ് ഖലീഫയുടെ 160 നിലകൾ നടന്ന് കയറി ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ഫാസ എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹം, ബുർജ് ഖലീഫയുടെ കോണിപ്പടികൾ ഓടിയും നടന്നും കീഴടക്കി തന്റെ ശാരീരികക്ഷമത ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.

             

Sheikh Hamdan | 37 മിനുറ്റിൽ ബുർജ് ഖലീഫയുടെ 160 നിലകളുടെയും കോണിപ്പടികൾ നടന്ന് കയറി ഏറ്റവും മുകളിൽ; വീണ്ടും വിസ്‍മയിപ്പിച്ച് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാൻ; വീഡിയോ

'ബുർജ് ഖലീഫ ചലൻജ്' എന്ന് അടിക്കുറിപ്പോടെ ഹംദാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ

ബുർജ് ഖലീഫയിൽ ടീം അംഗങ്ങൾക്കൊപ്പം നടന്ന് കയറുന്നത് കാണാം. 37 മിനിറ്റും 38 സെകൻഡും കൊണ്ട് ഈ നേട്ടം കൈവരിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കിട്ട സ്ഥിതിവിവരണകണക്കുകൾ കാണിക്കുന്നു.

ഫിറ്റ്‌നസ്, കായിക പ്രേമിയായ ഹംദാൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം, ദുബൈ റണിൽ പങ്കെടുത്തവരോടൊപ്പം 10 കിലോമീറ്റർ ഓടിയത് ഏറെ ശ്രദ്ധേയമായിരുന്നു. സ്കൈ ഡൈവിംഗ്, മൗണ്ടൻ ക്ലൈംബിംഗ്, ഹൈകിംഗ്, പാരാമോടർ ഗ്ലൈഡിംഗ് എന്നിവ ആസ്വദിക്കുന്നതിന്റെ വീഡിയോകൾ പലപ്പോഴും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2021-ൽ, ഐൻ ദുബൈയുടെ മുകളിൽ ഫോടോയ്‌ക്ക് പോസ് ചെയ്തും ലോകത്തിലെ ഏറ്റവും ആഴമേറിയ കുളമായ ഡീപ് ഡൈവിൽ മുങ്ങിയും അദ്ദേഹം വിസ്മയിപ്പിച്ചിരുന്നു.

Keywords: Sheikh Hamdan races up 160 floors to reach the top of Burj Khalifa, News,International,Gulf,Top-Headlines,Latest-News,Burj Khalifa,Dubai.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia