Sheikh Hamdan | ദേശീയഗാനം കേട്ടപാടെ വെയിലത്ത് നിശ്ചലമായി നിന്ന കുട്ടികളെ സന്ദർശിച്ച ദുബൈ കിരീടാവകാശിക്ക് നെറ്റിസൻസിന്റെ പ്രശംസ; ദേശീയതയുടെ ഉജ്വല മാതൃകകളായി മൻസൂറും അബ്ദുല്ലയും; വീഡിയോ
Jun 22, 2023, 16:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) ദേശീയഗാനം കേട്ട് ആദരസൂചകമായി വെയിലത്ത് നിശ്ചലമായി നിന്ന വിദ്യാർഥികളെ നേരിട്ടെത്തി അനുമോദിച്ച ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനം. ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ സ്കൂളിൽ എത്തിയ ആറ് വയസുകാരൻ മൻസൂർ അൽ ജോഖറും അഞ്ച് വയസുകാരൻ അബ്ദുല്ല മിറാനും സ്കൂൾ കവാടത്തിലേക്ക് ഓടുന്നതിന് പകരം ആദര സൂചകമായി വെയിലത്ത് നിശ്ചലരായി നിൽക്കുകയായിരുന്നു.
സ്കൂൾ ബാഗും മറ്റുമായി സ്കൂളിന് മുന്നിൽ നിൽക്കുന്ന വിദ്യാർഥികളുടെ വീഡിയോ ജനഹൃദയങ്ങൾ കീഴടക്കാൻ അധികം സമയം വേണ്ടിവന്നില്ല. കുട്ടികളുടെ സ്കൂളിലെ സൂപർവൈസറാണ് വീഡിയോ ആദ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. നാനാഭാഗത്തുനിന്നും സ്നേഹവും ആദരവും പ്രവഹിച്ചപ്പോൾ മൻസൂറും അബ്ദുല്ലയും ദേശീയതയുടെ ഉജ്വല മാതൃകകളായി.
രാഷ്ട്രത്തെ തങ്ങളാൽ കഴിയുന്ന വിധം ആദരിച്ച വിദ്യാർഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ശെയ്ഖ് ഹംദാൻ ഇരുവരെയും സന്ദർശിച്ച് അനുമോദിച്ചത്. കിരീടാവകാശി രണ്ട് കുട്ടികളെയും പ്രശംസിക്കുകയും ചെയ്തു. കുട്ടികളുടെ പ്രതിബദ്ധതയെക്കുറിച്ച് ശെയ്ഖ് ഹംദാൻ കൗതുകത്തോടെ അന്വേഷിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ദേശീയഗാന സമയത്ത് നിൽക്കുകയോ നടക്കുകയോ ചെയ്യാത്തതിന് എല്ലാ എമിറാത്തികളും നിങ്ങളോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
ദുബൈ പോസ്റ്റ് പങ്കിട്ട വീഡിയോയിൽ, കിരീടാവകാശി തങ്ങളുടെ അടുത്ത് ഇരിക്കുന്നതിൽ ആവേശഭരിതരായ കുട്ടികളുമായി ശെയ്ഖ് ഹംദാൻ സംസാരിക്കുന്നത് കാണാം. അധികം വൈകാതെ, ശെയ്ഖ് ഹംദാൻ കുട്ടികളെ സന്ദർശിക്കുന്ന ദൃശ്യങ്ങളും വൈറലായി. ഭരണാധികാരികൾ പൗരന്മാരായ കുട്ടികളുടെ കാര്യത്തിൽ വരെ കാണിക്കുന്ന പ്രതിബദ്ധത പല നെറ്റിസൻസും ചൂണ്ടിക്കാട്ടി. കുട്ടികളുടെയും കിരീടാവകാശിയുടെയും പ്രവൃത്തികളെ മിക്ക ഉപയോക്താക്കളും പ്രശംസിച്ചു.
Keywords: News, World, Sheikh Hamdan, Dubai, UAE, Gulf News, Sheikh Hamdan met, praised these 2 schoolboys featured in viral video.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.