SWISS-TOWER 24/07/2023

Fire Accident | ശാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം; 44 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശാര്‍ജ: (KVARTHA) എമിറേറ്റിലെ അല്‍നഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി ശാര്‍ജ പൊലീസ്. അപകടത്തില്‍ 44 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാത്രി 10.50ഓടെയാണ് താമസസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്.

സാരമായി പരുക്കേറ്റ 17 പേര്‍ ചികിത്സയിലാണ്. 27 പേര്‍ക്ക് നിസാരപരുക്കാണുള്ളത്. സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ശാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജെനറല്‍ സൈഫ് അല്‍ സാരി അല്‍ ശംസി അനുശോചനമറിയിച്ചു.

39നില കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് തീപ്പിടിത്തം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുകയും അതിവേഗമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തീയണക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തു. ശാര്‍ജ സിവില്‍ ഡിഫന്‍സ് വിപുലമായ സജ്ജീകരണങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

Fire Accident | ശാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം; 44 പേര്‍ക്ക് പരുക്ക്

കെട്ടിടത്തിലുണ്ടായിരുന്ന 156 വ്യത്യസ്ത രാജ്യക്കാരായ ആളുകളെ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സഹായത്തോടെ സുരക്ഷിതമായി ഹോടെലുകളിലേക്ക് മാറ്റിയതായി അല്‍ സാരി അല്‍ ശംസി വ്യക്തമാക്കി.

Keywords: News, Gulf, Gulf-News, Accident-News, Sharjah News, Sharjah Tower, Fire Accident, 5 Dead, 44 Injured, Blaze, Residential Building, Al Nahda, Sharjah tower fire: 5 dead, 44 injured after blaze breaks out in residential building in Al Nahda.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia