Announcement | ശാർജയിൽ നിന്ന് സമ്പൂർണ അറബിക് വിജ്ഞാനകോശം വരുന്നു; പ്രഖ്യാപനവുമായി ഭരണാധികാരി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അറബ് ലോകത്തെ സമഗ്രമായ ഒരു വിജ്ഞാനകോശമാണിത്
● 700-ലധികം പേർ ഈ പദ്ധതിയിൽ പ്രവർത്തിച്ചു
● 127 വാല്യങ്ങൾ അടങ്ങിയ ഗ്രന്ഥമാണിത്
ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) അറബ് ലോകത്തെ ശാസ്ത്രീയവും കലാപരവും സാഹിത്യപരവുമായ നേട്ടങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന സമ്പൂർണ അറബിക് വിജ്ഞാന കോശം ശാർജയിൽ നിർമ്മിക്കും. എക്സ്പോ സെന്ററിൽ ആരംഭിച്ച 43ാമത് ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവേ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്വാൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അറബിക് ഭാഷ, സാഹിത്യം, ശാസ്ത്രം, ചരിത്രം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമഗ്രമായ പദ്ധതി. ഇത്തരത്തിലുള്ള സമ്പൂർണ ചരിത്ര ഗ്രന്ഥം പൂർത്തിയായതായും അദ്ദേഹം പ്രഖ്യാപിച്ചു. ഭാഷയെ സംരംക്ഷിക്കുകയെന്നത് ജനങ്ങളെയും ചരിത്രത്തേയും സാഹിത്യത്തേയും സംരക്ഷിക്കുന്നുവെന്ന തന്റെ വിശ്വാസത്തിൽ നിന്നാണ് ഇത്തരത്തിൽ ഒരു ആശയത്തിൻ്റെ പിറവി.
എഴുത്തുകാർ, എഡിറ്റർമാർ, നിരൂപകർ, മാനേജർമാർ, പ്രൊഡക്ഷൻ ജീവന ക്കാർ എന്നിവരുൾപ്പെടെ 700ലധികം പേരടങ്ങുന്ന സംഘത്തിൻ്റെ നിരന്തര പ്രയത്നം മൂലമാണ് ആ സ്വപ്നം സാക്ഷാത്കരിക്കാനായത്. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് 127 വാള്യങ്ങൾ അടങ്ങിയ ഗ്രന്ഥം പൂർത്തികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#ArabicEncyclopedia #Sharjah #UAE #ArabicCulture #Education #Literature #History
