Plastic Ban | ശാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ 2024 ജനുവരി 1 മുതൽ നിരോധിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com)
ശാർജയിൽ 2024 ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. എമിറേറ്റ് എക്‌സിക്യുടീവ്‌ കൗൺസിൽ പുറത്തിറക്കിയ തീരുമാനം അനുസരിച്ച് ഷോപിങ് നടത്തുന്നവർക്ക് പരിസ്ഥിതി സൗഹൃദ ബാഗുകൾ നൽകും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും ധാതുകളും വ്യാപാരം ചെയ്യുന്നതോ ഉൽപ്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ കർക്കശമായി നിരോധിക്കുവെന്നാണ് അറിയിപ്പ്.
  
Plastic Ban | ശാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ 2024 ജനുവരി 1 മുതൽ നിരോധിക്കും

നിരോധനം നടപ്പാക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും രൂപീകരിക്കാൻ നഗരസഭാ കാര്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദവുമായ ബാഗുകളിലേക്ക് മാറാൻ ആളുകളെ ബോധവൽക്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 2024-ലെ നിരോധനത്തിന്റെ ഭാഗമായി, 2022 ഒക്‌ടോബർ ഒന്ന് മുതൽ എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽസ് താരിഫ് ഏർപെടുത്തും.

അബുദബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിരോധനം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നപ്പോൾ ദുബൈയിൽ, ജൂലൈ ഒന്ന് മുതൽ, ചില്ലറ വ്യാപാരികൾ ഒരു ബാഗിന് 25 ഫിൽസ് ഈടാക്കിവരുന്നു. ഒരു മാസത്തിനുള്ളിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 40 ശതമാനം കുറവുണ്ടായതായി അധികൃതർ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script