Wheat farm | വിത്തുകൾ വിതച്ച് ഒരുമാസം പിന്നിട്ടപ്പോഴേക്കും ശാർജയുടെ മരുഭൂമിയിൽ ഗോതമ്പ് ചെടികൾ പൂത്തുലഞ്ഞ് തുടങ്ങി; പാടത്തെ വിളവെടുപ്പ് 2 മാസത്തിനകം
Jan 10, 2023, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ശാർജ മരുഭൂമിയിലെ ഗോതമ്പുപാടത്തെ വിളവെടുപ്പ് രണ്ടുമാസത്തിനകം നടന്നേക്കുമെന്ന് അധികൃതർ. ശാർജ മലീഹയിലെ 400 ഹെക്ടർ കൃഷിഭൂമിയിലാണ് ഗോതമ്പ് കൃഷി തുടങ്ങിയിരിക്കുന്നത്. ശാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി മലീഹയിലെ ഗോതമ്പുപാടം കഴിഞ്ഞ ദിവസം സന്ദർശിച്ചു.
കഴിഞ്ഞ നവംബറിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ശാർജ ഭരണാധികാരി നിർവഹിച്ചത്. വിത്തുകൾ വിതച്ച് ഒരുമാസം പിന്നിട്ടപ്പോഴേക്കും ശാർജയുടെ മരുഭൂമിയിൽ ഗോതമ്പ് ചെടികൾ പൂത്തുലഞ്ഞ് തുടങ്ങി.
2024-ഓടെ 880 ഹെക്ടറായും 2025-ഓടെ 1400 ഹെക്ടറായും വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക കൃഷി വികസിപ്പിക്കുന്നതിലൂടെ വാർഷിക ഗോതമ്പ് ഇറക്കുമതി കുറയ്ക്കാനും സർകാർ ലക്ഷ്യമിടുന്നുണ്ട്. കൃഷിയിടത്തിലെ ജല ഉപയോഗവും കാലാവസ്ഥയും നിർമിത ബുദ്ധിയുൾപെടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് നിരീക്ഷിച്ചു വരുന്നത്.

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നയനാനന്ദകരമായ മരുപ്പച്ച തീർത്തിരിക്കുകയാണ് ഗോതമ്പുപാടങ്ങൾ. യുഎഇയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായുള്ള എമിറേറ്റിന്റെ സംഭാവനകൾക്ക് കരുത്ത് പകരുന്നതാണ് ഗോതമ്പ് കൃഷി. വരാൻ പോകുന്ന വർഷങ്ങളിൽ കൃഷിയിടം വിപുലീകരിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
2024-ഓടെ 880 ഹെക്ടറായും 2025-ഓടെ 1400 ഹെക്ടറായും വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക കൃഷി വികസിപ്പിക്കുന്നതിലൂടെ വാർഷിക ഗോതമ്പ് ഇറക്കുമതി കുറയ്ക്കാനും സർകാർ ലക്ഷ്യമിടുന്നുണ്ട്. കൃഷിയിടത്തിലെ ജല ഉപയോഗവും കാലാവസ്ഥയും നിർമിത ബുദ്ധിയുൾപെടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് നിരീക്ഷിച്ചു വരുന്നത്.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ജലസേചന ലൈനുകളിലൂടെയാണ് വിളകൾക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. കൃഷിഭൂമികൾ വികസിപ്പിക്കുന്നതിനായി സർകാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കൃഷീ മലന്മാർക്ക് വൈദ്യുതി, വെള്ളം എന്നിവയിൽ സബ്സിഡി ലഭ്യമാക്കാനായി പ്രത്യേക പദ്ധതികളും സർകാർ തയ്യാർ ചെയ്തിട്ടുണ്ട്.
Keywords: News, Latest-News, Top-Headlines, Gulf, UAE, Sharjah, Agriculture, Farmers, Water, Electricity, Goverment, Food, World, Sharjah ruler inspects Mleiha wheat farm.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.