Police Report | ശാര്‍ജയില്‍ ഇന്‍ഡ്യന്‍ കുടുംബത്തിന്റെ കൊലപാതക കേസ്: വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍; 'ഭാര്യയ്ക്ക് വിഷം നല്‍കി, പെണ്‍മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു, ഫ്ലാറ്റില്‍ നിന്ന് ചാടി യുവാവ് സ്വയം ജീവനൊടുക്കി'
Mar 31, 2023, 18:05 IST
ADVERTISEMENT
-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) യുഎഇയിലെ ഇന്‍ഡ്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തി അധികൃതര്‍. ശാര്‍ജയില്‍ മരിച്ചവര്‍ ഗുജറാത് വഡോദര സ്വദേശികളാണ്. ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചും വിഷം നല്‍കിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ടത്തിന് ശേഷമാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഭാര്യയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തി. കുട്ടികളുടെ കഴുത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാള്‍തന്നെയാണ് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയത്. ഇതറിഞ്ഞാണ് പൊലീസ് ഫ്ലാറ്റിന്റെ വാതിലുകള്‍ പൊളിച്ച് അകത്തുകയറിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും', അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ശാര്‍ജ ബുഹൈറയില്‍ യുവാവ് ഭാര്യയെയും നാല്, എട്ട് വയസുള്ള രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പതിനൊന്ന് നിലയുള്ള ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചത്. ദുബൈയിലെ പ്രശസ്തമായ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ഡയറക്ടറാണ് മരണപ്പെട്ട യുവാവ്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനജര്‍മാരെയും കൊല്ലപ്പെട്ട ഭാര്യയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യംചെയ്തു. സാമ്പത്തിക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആറു മാസത്തോളമായി ഇതേ കെട്ടിടത്തിലാണ് താമസിച്ചു വന്നിരുന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗുജറാതിലുള്ള ഇവരുടെ കുടുംബവുമായി പൊലീസ് ആശയ വിനിമയം നടത്തിയിട്ടുണ്ട്.

Keywords: Reported by Qasim Moh'd Udumbunthala, News, World, Top-Headlines, Gulf, Crime, Murder, Dubai, UAE, Suicide, Police, Investigation-Report, India, Sharjah murder-suicide: Autopsy report details revealed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.