Malayali Killed | ശാര്‍ജയില്‍ പാലക്കാട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു; 3 പേര്‍ക്ക് പരുക്ക്; പാക് പൗരന്‍ അറസ്റ്റില്‍
Feb 13, 2023, 11:22 IST
ADVERTISEMENT
ശാര്‍ജ: (www.kvartha.com) മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ പാകിസ്താന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃത്യത്തിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശാര്‍ജയിലെ ഹൈപര്‍മാര്‍കറ്റിലെ മാനേജര്‍ ആയിരുന്നു ഹക്കീം. ഇവിടെ ഒപ്പം ജോലിചെയ്യുന്ന ആളുകളും തൊട്ടടുത്തുള്ള കഫെറ്റീരിയയിലെ പാകിസ്താന്‍ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
സംസാരിക്കുന്നതിനിടെ പ്രകോപിതനായ പാക് പൗരന്‍ ഹക്കീമിനെ കത്തിക്കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. ശാര്‍ജയില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. ഹക്കീമിനൊപ്പം താമസിച്ചിരുന്ന കുടുംബാംഗങ്ങള്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
Keywords: News,World,international,Sharjah,Killed,Crime,Gulf,Top-Headlines,Latest-News,Arrested,Accused,Dead Body,Malayalee,Death,Police, Sharjah: Malayali youth killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.