Obituary | എറണാകുളം സ്വദേശിയായ ഡോക്ടര്‍ ശാര്‍ജയില്‍ നിര്യാതയായി
Aug 4, 2023, 18:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശാര്‍ജ: (www.kvartha.com) മലയാളി ഡോക്ടര്‍ ശാര്‍ജയില്‍ നിര്യാതയായി. ശാര്‍ജ യൂനിവേഴ്സിറ്റിയില്‍ പീരിയോഡന്റിസ്റ്റായ ഡോ. ശെര്മിന് ഹാശിര്‍ അബ്ദുള്‍ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.
മൃതദേഹം വൈകിട്ട് യുഎഇ സമയം 3.30ന് ദുബൈ മുഹൈസീന മെഡികല്‍ സെന്ററില്‍ എംബാം ചെയ്ത ശേഷം രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ദുബൈ റാശിദ് ഹോസ്പിറ്റലിലെ ഓര്‍തോപീഡിക് സര്ജന് ഡോ. ഹാശിര്‍ ഹസന്റെ ഭാര്യയാണ്. മക്കള്‍: അഫ്റീന്‍, സാറ, അമന്.
മംഗ്ളൂറു യേനപോയ ഡന്റല്‍ കോളജിലെ 1998 ബാച് വിദ്യാര്‍ഥിനിയായിരുന്ന ശെര്മിന് മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍നിന്ന് എംഡിഎസും നേടിയിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.
Keywords: News, Gulf, Gulf-News, Obituary, Obituary-News, Sharjah, Malayali, Doctor, Passed Away, Sharjah: Malayali doctor passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.